Get Updates
Get notified of breaking news, exclusive insights, and must-see stories!

786 വിദ്യാർത്ഥികൾ നോർക്കയുമായി ബന്ധപ്പെട്ടു; 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ സജ്ജമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം; ഉക്രയ്‌നിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തനസജ്ജമായ സെൽ നോർക്കയിൽ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. നോർക്കയുടെ ഇ മെയിൽ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താം.

Pinarayi Vijayan

കഴിഞ്ഞ ദിവസം പകൽ 22 യൂണിവേഴ്സിറ്റികളിൽ നിന്നായി 468 വിദ്യാർത്ഥികളും രാത്രി 20 യൂണിവേഴ്സിറ്റികളിൽ നിന്ന് 318 വിദ്യാർത്ഥികളും നോർക്കയുമായി ബന്ധപ്പെട്ടുകഴിഞ്ഞു.
സ്ഥിതിഗതികൾ അറിയാൻ ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിദ്യാർത്ഥികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

മലയാളികൾ അടക്കമുള്ളവരെ പുറത്തെത്തിക്കാൻ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യക്കാരെ ഉക്രൈനിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളിൽ റോഡ് മാർഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എയർ ഇന്ത്യ വിമാനങ്ങൾ നാളെ റൊമേനിയയിലേക്ക് അയക്കും എന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ ഉക്രൈനിലുള്ളവർക്ക് കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോൾ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം [email protected] എന്ന ഇ-മെയിൽ വിലാസവും പ്രയോജനപ്പെടുത്താം.
മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പരിലോ [email protected] എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.

'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്

Recommended Video

cmsvideo
    റഷ്യ ഉടൻ യുക്രൈൻ പിടിച്ചെടുത്ത ഭരണം ഏറ്റെടുക്കും,ഞെട്ടലിൽ ലോക രാജ്യങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+