കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

130 പേരെ കൂടി തിരികെയെത്തിച്ചു, രക്ഷപ്പെടുത്തിയത് ലക്ഷദ്വീപില്‍ വച്ച്... തിരച്ചില്‍ തുടരുന്നു

രക്ഷപ്പെടുത്തിയവരില്‍ 14 പേര്‍ മലയാളികളാണ്

  • By Manu
Google Oneindia Malayalam News

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ പെട്ടുപോയ 130 മല്‍സ്യ തൊഴിലാളികള്‍ കൂടി സുരക്ഷിതരായി തീരത്ത് മടങ്ങിയെത്തി. 11 ബോട്ടുകളിലായാണ് ഇവര്‍ കൊച്ചി തോപ്പുംപടി ഹാര്‍ബറില്‍ വന്നിറങ്ങിയത്. ഇവരില്‍ അവശരായ ഒമ്പതു പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമാണ് മല്‍സ്യ തൊഴിലാളികള്‍ മടങ്ങിയെത്തിയത്. സംഘത്തില്‍ 14 മലയാളികളുണ്ട്. കൂടുതല്‍ പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നാണ് വിവരം. ലക്ഷദ്വീപില്‍ കുടുങ്ങിപ്പോയ കൂടുതല്‍ പേര്‍ ഉച്ചയോടെ മടങ്ങിയെത്തുമെന്നാണ് സൂചന. ചുഴലിക്കാറ്റ് മൂലം ലക്ഷദ്വീപിലെത്തിയ മല്‍സ്യ തൊഴിലാളികള്‍ ഇവിടെയുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളിലും ആശുപത്രിയിലും കഴിഞ്ഞു വരികയായിരുന്നു.

1

അതേസമയം, കടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഞായറാഴ്ചയും തുടരുകയാണ്. വ്യോമ സേനാ വിമാനവും തീരസംരക്ഷ സേനയുടെ കപ്പലും തിരച്ചിലിനായി പുറപ്പെട്ടു കഴിഞ്ഞു. ചെറു ബോട്ടുകളിലായി കടലില്‍ പോയ 95 പേരെകൂടി രക്ഷപ്പെടുത്താനുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ തിരുവനന്തപുരത്തു നിന്നു മല്‍സ്യ ബന്ധനത്തിനു പോയ 285 പേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്നാണ് ലത്തീന്‍ കത്തോലിക്ക സഭ ചൂണ്ടിക്കാട്ടുന്നത്.

English summary
130 fishermen rescued from lakshadweep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X