കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വടി' കൊടുത്ത് 'അടി' വാങ്ങി ഉമാ ഭാരതി! 8 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് മന്ത്രി

Google Oneindia Malayalam News

ദില്ലി: കര്‍ണാടകത്തില്‍ ഒറ്റയടിക്ക് 15 കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയാണ് ബിജെപി ഭരണം പിടിച്ചത്. തൊട്ടടുത്ത സംസ്ഥാനമായ ഗോവയില്‍ 10 എംഎല്‍എമാരേയും ബിജെപി അടര്‍ത്തിയിരുന്നു. കോണ്‍ഗ്രസിന് നേരിയ ഭൂരിപക്ഷമുള്ള മധ്യപ്രദേശും രാജസ്ഥാനുമാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നായിരുന്നു ബിജെപി നേരത്തേ വെല്ലുവിളിച്ചിരുന്നത്.

എന്നാല്‍ എംഎല്‍എമാരെ അടര്‍ത്തിയ ബിജെപിക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പലിശ സഹിതം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ച് നല്‍കി. രണ്ട് എംഎല്‍എമാരെ ചൂണ്ടിക്കൊണ്ടായിരുന്നു ആദ്യ മറുപടി. എന്നാല്‍ എട്ട് പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് വരുമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് മന്ത്രി വെല്ലുവിളിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ ഭാരതിയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 വിട്ട് നിന്ന് ബിജെപി

വിട്ട് നിന്ന് ബിജെപി

24 മണിക്കൂറിനുള്ളില്‍ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന സംസ്ഥാന ബിജെപി നേതാവിന്‍റെ വെല്ലുവിളിക്ക് പിന്നാലെയായിരുന്നു മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ ആദ്യ നീക്കം. രണ്ട് ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. സംസ്ഥാനത്ത് ക്രിമിനല്‍ ഭേദഗതി ബില്‍ പാസാക്കുന്നതിനിടെ ബിജെപി എംഎല്‍എമാരായ നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവരാണ് കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തത്. കോണ്‍ഗ്രസ് നീക്കത്തില്‍ ബിജെപി ക്യാമ്പ് അക്ഷരാര്‍ത്ഥത്തില്‍ വിറച്ചിരുന്നു. ഇതോടെ ബിജെപി താത്കാലികമായി പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

Recommended Video

cmsvideo
ഇന്ത്യയെ ഹിന്ദു രാജ്യമാക്കാനുള്ള ആര്‍എസ്എസ് ചുവടുവെയ്പ്പ്
 ഉമാ ഭാരതിയുടെ പ്രസ്താവന

ഉമാ ഭാരതിയുടെ പ്രസ്താവന

എന്നാല്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമാ ഭാരതിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ച് രംഗത്തെത്തിയത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ ജനങ്ങള്‍ പൊറുതിമുട്ടിയെന്നായിരുന്നു കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന ഉമാ ഭാരതി പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സര്‍ക്കാരിന്‍റെ ചരമമെടുക്കുമെന്നും ഉമാ ഭാരതി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയ് പറഞ്ഞ വാക്കുകളെ ഓര്‍മ്മിപ്പിക്കുകയാണ്. നമ്മള്‍ അധികാരത്തോട് അത്യാഗ്രഹം കാണിക്കരുത്. കോണ്‍ഗ്രസുകാര്‍ തന്നെ അവരുടെ സര്‍ക്കാരിനെ താഴെയിറക്കും, ഉമാ ഭാരതി പറഞ്ഞു.

 മറ്റൊരു എംഎല്‍എയും

മറ്റൊരു എംഎല്‍എയും

2003 അസംബ്ലി തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിൽ ബിജെപിയെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ എത്തിച്ച നേതാവായിരുന്നു ഉമാഭാരതി. 2004 ആഗസ്റ്റിൽ ഉമാഭാരതി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. മധ്യപ്രദേശില്‍ ഉള്ള തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എയും ഉമാ ഭാരതിയെ പിന്തുണച്ച് രംഗത്തെത്തി. മധ്യപ്രദേശില്‍ ഉടന്‍ തന്നെ ഭരണ മാറ്റം ഉണ്ടാകുമെന്നാണ് തെലങ്കാനയില്‍ നിന്നുള്ള എംഎല്‍എ ടി രാജ പറഞ്ഞത്.

 എട്ട് പേര്‍ ബിജെപിയിലേക്കെന്ന്

എട്ട് പേര്‍ ബിജെപിയിലേക്കെന്ന്

അതേസമയം ഇരുവര്‍ക്കും ഉടന്‍ തന്നെ മറുപടിയുമായി കമല്‍നാഥ് സര്‍ക്കാരിലെ വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി ഇമര്‍ത്തി ദേവി രംഗത്തെത്തി. ബിജെപിയുടെ 8 എംഎല്‍എമാര്‍ ഉടന്‍ കോണ്‍ഗ്രസില്‍ എത്തുമെന്നായിരുന്നു ഇമ്രത് ദേവി പറഞ്ഞത്.

 കേരളത്തിന് ഒരു കൈ സഹായം

കേരളത്തിന് ഒരു കൈ സഹായം


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
8 bjp mlas are in touch with us says Congress minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X