കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം വീണ്ടും ഐസിസ് ഭീതിയില്‍... ഭീകരാക്രമണത്തിന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍/കോഴിക്കോട്: 21 പേരാണ് ഐസിസില്‍ ചേരാനായി കേരളത്തില്‍ നിന്ന് നാട് വിട്ടത്. ഇത് സംബന്ധിച്ച് അന്വേഷിക്കുന്ന എന്‍എഐ സംഘത്തിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

അബ്ദുള്‍ റാഷിദ് ഐസിസിന്റെ കാബൂള്‍ മൊഡ്യൂള്‍ തലവന്‍... കൈകളില്‍ 40 മലയാളി യുവാക്കള്‍

കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായവര്‍ തോറ ബോറ മലനിരയില്‍... മലയാളി മതപണ്ഡിതരും നിരീക്ഷണത്തില്‍

ഭീകരാക്രമണം നടത്തുന്നതിനായി ഐസിസ് അനുകൂലികള്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കുന്നു എന്നാണ് വിവരം. ഇതേ തുടര്‍ന്ന് എന്‍ഐഎ നടത്തിയ റെയ്ഡില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ആയി എട്ട് പേരാണ് പിടിയിലായത്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി നടത്തിയ റെയ്ഡില്‍ ആറ് പേരും കോയമ്പത്തൂരില്‍ രണ്ട് പേരും പിടിയിലായി. കേരളം ശരിക്കും ഐസിസ് ഭീതിയില്‍ തന്നെ ആണോ?

കനകമലയില്‍

കനകമലയില്‍

കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്തുള്ള വിനോദസഞ്ചാര കേന്ദ്രമാണ് കനകമല. ഇവിടെ രഹസ്യ യോഗം നടത്തുകയായിരുന്ന അഞ്ച് പേരെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തു.

കുറ്റ്യാടിയില്‍ നിന്ന്

കുറ്റ്യാടിയില്‍ നിന്ന്

കനകമലയില്‍ നിന്ന് പിടികൂടിയവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റ്യാടിയില്‍ നിന്ന് രണ്ട് പേരെ പിടികൂടി. ഒരാളെ പിന്നീട് വിട്ടയച്ചു.

രഹസ്യ ഓപ്പറേഷന്‍

രഹസ്യ ഓപ്പറേഷന്‍

എന്‍ഐഎ ചെന്നൈ യൂണിറ്റ് ഐജി അനുരാജ് തങ്കിന്റെ നേതൃത്വത്തില്‍ സ്വകാര്യ വാഹനത്തിലാണ് ആറംഗ സംഘം കണ്ണൂരില്‍ എത്തിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രഹസ്യ യോഗം ചേരുന്നവര്‍ എവിടെയാണ് ഉള്ളത് എന്നത് സംബന്ധിച്ച് ഇവര്‍ക്ക് കൃത്യമായ വിവരം ഉണ്ടായിരുന്നു.

ഇരച്ചുകയറി

ഇരച്ചുകയറി

കശുമാവിന്‍ തോട്ടത്തിനുള്ളില്‍ വച്ചായിരുന്നു അഞ്ചംഗ സംഘം യോഗം ചേര്‍ന്നിരുന്നത്. അവിടേക്ക് എന്‍ഐഎ സംഘം ഇരച്ചുകയറുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ക്ക് പോലും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

പൂട്ടിയിട്ട് ചോദ്യം ചെയ്യല്‍

പൂട്ടിയിട്ട് ചോദ്യം ചെയ്യല്‍

മൊബൈല്‍ ടവറിന് താഴെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലാണ് പിടിയിലാവരെ ആദ്യം പുട്ടിയിട്ടത്. ഇവിടെ നിന്ന് ഇവരെ ചോദ്യം ചെയ്തു. അപ്പോഴേക്കും മറ്റൊരു സംഘം എന്‍ഐഎ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

നാട്ടുകാര്‍ ഓടിക്കൂടി

നാട്ടുകാര്‍ ഓടിക്കൂടി

കനകമലയില്‍ എത്തി ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് എന്‍ഐഎ സംഘം ലോക്കല്‍ പോലീസിനെ വിവരം അറിയിച്ചത്. അറസ്റ്റ് വിവരം അറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് ശരിക്കും പാടുപെട്ടു.

ആറ് പേര്‍

ആറ് പേര്‍

കണ്ണൂര്‍ അണിയാപുരം സ്വദേശിയായ റഷീദ് എന്നറിയപ്പെടുന്ന മന്‍സീദ്, തൃശൂര്‍ സ്വദേശിയായ യൂസഫ് എന്ന സ്വാലിഹ് മുഹമ്മദ്, മലപ്പുറം സ്വദേശി സഫ്വാന്‍, കോഴിക്കോട് സ്വദേശി ജാസിം എന്‍കെ, കോയമ്പത്തൂര്‍ സ്വദേശി അബു ബഷീര്‍ എന്ന റഷീദ്, കുറ്റ്യാടി സ്വദേശി ആമു എന്ന റംഷാദ് എന്നിവരെയാണ് എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തത്.

കോയമ്പത്തൂര്‍

കോയമ്പത്തൂര്‍

കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളായ നവാസ് മുഹമ്മദ് റഹ്മാന്‍ എന്നിവരേയും എന്‍ഐഎ സംഘം പിടികൂടി. കനകമലയില്‍ നിന്ന് പിടികൂടിയവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ആയിരുന്നു ഇത്.

ഭയപ്പെടുത്തുന്നു

ഭയപ്പെടുത്തുന്നു

ഭയപ്പെടുത്തുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്. ആയുധങ്ങളും സ്‌ഫോടകവ സ്തുക്കളും ശേഖരിച്ച് ഭീകരാക്രമണം നടത്താനാണത്രെ ഇവര്‍ ഒരുങ്ങുന്നത്. കോഴിക്കോട്, മലപ്പുറം കോയമ്പത്തൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ അന്വേഷം ശക്തമാക്കിയിരിക്കുകയാണ്.

English summary
8 ISIS sympathisers arrested from Kerala and Tamil Nadu by NIA. Among this, six persons arrested from Kannur and Kozhikode districts. NIA got clear information that these people are collecting weapons and explosive materials for conducting terror attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X