കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസിൽ ചേര്‍ന്ന 8 മലയാളികള്‍ കൊല്ലപ്പെട്ടു! അമേരിക്കയുടെ വ്യോമാക്രമണത്തിലെന്ന് സ്ഥിരീകരണം

Google Oneindia Malayalam News

Recommended Video

cmsvideo
ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ കൊല്ലപ്പെട്ടു | Oneindia Malayalam

കൊച്ചി: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കാസര്‍കോഡ് സ്വദേശികളായ എട്ട് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇക്കാര്യം എന്‍ഐഎ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് മലയാളി ഭീകരര്‍ കൊല്ലപ്പെട്ടത്. കേരള പോലീസിനെ ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.

മലയാളികളായ ഐഎസ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി കാസര്‍കോടുളള ബന്ധുക്കള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ സൂചന ലഭിച്ചിരുന്നു. എന്നാല്‍ മരണ വിവരം എന്‍ഐഎ സ്ഥിരീകരിച്ചിരുന്നില്ല. തൃക്കരിപ്പൂരിലെ മുഹമ്മദ് മര്‍വന്‍, ഇളമ്പച്ചിയിലെ മുഹമ്മദ് മന്‍ഷാദ്, പടന്ന സ്വദേശികളായ മുഹമ്മദ് മുര്‍ഷിദ്, ഹഫീസുദ്ദീന്‍, ഷിഹാസ്, അജ്മല്‍, ബാസ്റ്റിന്‍, ഷിബി എന്നിവരാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം.

is

പല തവണയായി അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹര്‍ മേഖലയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ 23 മലയാളികള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇക്കൂട്ടത്തില്‍പ്പെട്ട 8 പേരാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുന്നത്.

അബ്ദുള്‍ റാഷിദ് അബ്ദുളള കൊല്ലപ്പെട്ടതായി നേരത്തെ തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലുളള വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. രണ്ട് മാസം മുന്‍പാണ് ടെലഗ്രാമിലൂടെ മരണ വിവരം എത്തിയത്. എന്നാല്‍ ഇയാളുടെ മരണ വിവരം എന്‍ഐഎ സ്ഥിരീകരിച്ചിട്ടില്ല. 8 മലയാളികളുടെ മരണം സ്ഥിരീകരിച്ചതോടെ തുടര്‍ നടപടികള്‍ക്കായി എന്‍ഐഎ അഫ്ഗാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

English summary
8 keralites joined Islamic State killed in American attack, Confirmed NIA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X