Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 13 പേര്‍ക്ക് കൂടി കോവിഡ് ബാധ: 9 പേര്‍ കാസര്‍കോഡ് ജില്ലയില്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 9 പേര്‍ കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നും 2 പേര്‍ മലപ്പുറത്ത്‌ നിന്നും, കൊല്ലം , പത്തനംതിട്ട ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലത്തും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. 122 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതു.

323 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 266 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 152804 പേരാണ് നിരീക്ഷണത്തിലുള്ളത്. 152009 പേർ വീടുകളിലും 895 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൊല്ലം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി അറിയിച്ചു.

coronavirus

സംസ്ഥാനത്തെ രോഗവ്യാപനം തടഞ്ഞു നിര്‍ത്താന്‍ സാധിച്ചു. പൊതുവില്‍ സ്വീകരിച്ച നടപടികള്‍ അതിന് വലിയ കാരണമായിട്ടുണ്ട്. എന്നാല്‍ ലോകത്തെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. 18 മലയാളികള്‍ വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ്-19 ഉയര്‍ത്തുന്ന എത് സാഹചര്യത്തേയും നേരിടാന്‍ സംസ്ഥാന സജ്ജമാണ്. 1.25 ലക്ഷത്തോളം കിടക്കകള്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. പുറമെ പ്രത്യേക കൊറോണ കെയര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധത്തിനായി ത്രിതല സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പതിനായിരത്തിലേറെ ഐസൊലേഷന്‍ കിടക്കകള്‍ ആശുപത്രികളില്‍ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് അപൂര്‍വ്വം ചില പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ലഭിക്കുന്ന റേഷന്‍ മോശമാണെന്ന് പ്രചാരണം ചിലര്‍ നടത്തി. എന്നാല്‍ സമൂഹം ആദരിക്കുന്ന ചിലര്‍ പ്രചരണങ്ങൾ തെറ്റാണെന്ന് അനുഭവത്തിലൂടെ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പറഞ്ഞു. റേഷന്‍ കടകളില്‍ എല്ലാ സാധനങ്ങളും ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. ജില്ല മാറി റേഷന്‍ ലഭിക്കാത്ത പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
    ലോകം കേരളത്തെ കണ്ടു പഠിക്കണമെന്ന് ബ്രയാന്‍ നീല്‍ | Oneindia Malayalam

    തലപ്പാടി അതിര്‍ത്തി വഴി കര്‍ണ്ണാടകയിലേക്ക് ആളുകളെ കടത്തി വിടാന്‍ അനുമതി ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കര്‍ണാടകത്തിലേക്ക് കൊറോണ വൈറസ് ബാധയില്ലാത്ത രോഗികളെ കടത്തി വിടും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി വേണം കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യാന്‍ തലപ്പാടി ചെക്ക് പോസ്റ്റില്‍ നിന്നും കര്‍ണ്ണാടകത്തിന്‍റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോടെ മുന്നോട്ട് പോകാനുള്ള അനുവാദം വാങ്ങാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+