• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംസ്ഥാനത്ത് എട്ട് പേര്‍ക്ക് ഒമൈക്രോണ്‍; സ്ഥിരീകരിച്ചവരില്‍ മൂന്ന് വയസ്‌കാരിയും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് പുതിയ ഒമൈക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത്. റഷ്യയില്‍ നിന്നും ഡിസംബര്‍ 22ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ വിദേശി (48), 16ന് നമീബിയയില്‍ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), 17ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), 11ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യുകെയില്‍ നിന്ന് 18ന് എറണാകുളത്തെത്തിയ പെണ്‍കുട്ടി (3), യുഎഇയില്‍ നിന്നും 18ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയില്‍ നിന്നും 13ന് എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശി (48), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള തൃശൂര്‍ സ്വദേശിനി (71) എന്നിവര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ കേസുകള്‍ 37 ആയി.

 ഒമൈക്രോണ്‍ നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര, രാത്രികാല കര്‍ഫ്യൂ, തിയേറ്ററില്‍ 50 ശതമാനം കപ്പാസിറ്റി ഒമൈക്രോണ്‍ നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര, രാത്രികാല കര്‍ഫ്യൂ, തിയേറ്ററില്‍ 50 ശതമാനം കപ്പാസിറ്റി

യുകെയില്‍ നിന്നും മാതാപിതാക്കളോടൊപ്പം എത്തിയ മൂന്ന് വയസുകാരിക്കും കോവിഡ് സ്ഥിരീകരിച്ചു. . എയര്‍പോര്‍ട്ടിലെ കൊവിഡ് പരിശോധനയില്‍ മാതാപിതാക്കള്‍ നെഗറ്റിവായിരുന്നു ഫലം ഉണ്ടായിരുന്നത്. ഹോം ക്വാറന്റീനിലായിരുന്നു ഇവര്‍. കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ച ഇവരുടെ സാമ്പിളുകളിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. നിലവില്‍ ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ പോസിറ്റീവായ യുകെയില്‍ നിന്നും വന്ന എറണാകുളം സ്വദേശിയെ (39) ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയതുവെന്നും തുടര്‍ പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു.

cmsvideo
    Booster dose with AstraZeneca vaccine found to work against Omicron | Oneindia Malayalam

     രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ കാര്‍ കയറിയ സംഭവം; കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചു രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ കാര്‍ കയറിയ സംഭവം; കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചു

    English summary
    8 persons reported omicron in kerala today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X