8-ാം ക്ലാസ്സുകാരിയെ പിതൃസഹോദരി സെക്‌സ് റാക്കറ്റിന് വിറ്റു? ശീതളപാനീയത്തിൽ മയക്കുമരുന്ന് നല്‍കി പീഡനം

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തലശ്ശേരി: എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനെ പീഡിപ്പിക്കാന്‍ വിട്ടുകൊടുത്ത പിതൃ സഹോദരിയെ കുറിച്ചുള്ള വാര്‍ത്തയാണ് തലശ്ശേരിയില്‍ നിന്ന് വരുന്നത്. രണ്ട് വര്‍ഷത്തോളം ആണ് പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായത്.

ലോകം ഭ്രമിച്ച ആ മായിക സുന്ദരി ഒരു ചാര വനിത? സിനിമയേക്കാൾ സിനിമാറ്റിക് ആയ വെളിപ്പെടുത്തൽ, ഹണിട്രാപ്പ്

വിദേശത്ത് നിന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞത്. പിന്നീട് പിതാവും പെണ്‍കുട്ടിയും കൂടി ചൈല്‍ഡ് ലൈനിനെ ബന്ധപ്പെടുകയായിരുന്നു.

33 കാരിക്കൊപ്പം 18 കാരൻ മുങ്ങിയത് അഞ്ച് വർഷം മുമ്പ്... ദുരൂഹമായ തിരോധാനത്തിന് കൊല്ലത്ത് അന്ത്യം

പിതൃ സഹോദരിയാണ് പെണ്‍കുട്ടിയെ ക്രൂര പീഡനങ്ങളിലേക്ക് വലിച്ചിഴച്ചത് എന്നാണ് റിപ്പോര്‍ട്ട്. ശീതള പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി ആയിരുന്നു ആദ്യം പീഡിപ്പിക്കപ്പെട്ടത്. രാഷ്ട്രദീപികയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് പെണ്‍കുട്ടി ആദ്യം പീഡനത്തിന് ഇരയാകുന്നത്. ഇപ്പോള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ഈ പെണ്‍കുട്ടി.

പരിചയമില്ലാത്ത വീട്

പരിചയമില്ലാത്ത വീട്

പിതാവിന്റെ സഹോദരിയാണ് തന്നെ പരിചയമില്ലാത്ത ഒരു വീട്ടില്‍ ആദ്യം കൊണ്ടുപോയത് എന്നാണ് പെണ്‍കുട്ടി പറയുന്നത്. അവിടെ വച്ചായിരുന്നു കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്.

ശീതളപാനീയം

ശീതളപാനീയം

ആ വീട്ടില്‍ വച്ച് ശീതള പാനീയം നല്‍കി മയക്കുകയും ഒരു യുവാവ് പീഡിപ്പിക്കുകയും ചെയ്തു എന്ന് പെണ്‍കുട്ടി പറയുന്നു. അതിന് ശേഷവും പീഡനം തുടര്‍ന്നു.

പലതവണ

പലതവണ

പലതവണ പിന്നേയും ആ വീട്ടിലേക്ക് പോകേണ്ടി വന്നിട്ടുണ്ട് എന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇതെല്ലാം പിതൃ സഹോദരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയിട്ടായിരുന്നത്രെ.

യുവാവ് നേരിട്ട് വന്നു

യുവാവ് നേരിട്ട് വന്നു

ഒരിക്കല്‍ യുവാവ് പെണ്‍കുട്ടിയുടെ അടുത്ത് നേരിട്ടെത്തിയും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. പണം നല്‍കിയിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നത്രെ ഇത്.

പിതൃസഹോദരി പറഞ്ഞത്?

പിതൃസഹോദരി പറഞ്ഞത്?

നാട്ടിലെത്തി വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് സഹോദരിയോട് ഇക്കാര്യം ചോദിച്ചതായും പറയുന്നുണ്ട്. എന്നാല്‍ അവര്‍ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി പറഞ്ഞില്ലത്രെ.

വീട് കണ്ടെത്തി

വീട് കണ്ടെത്തി

പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന് കരുതുന്ന വീട് പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പീഡിപ്പിച്ച യുവാവിനെ കുറിച്ച് പെണ്‍കുട്ടി പോലീസിന് കൃത്യമായ മൊഴിയും നല്‍കിയിട്ടുണ്ട്.

രണ്ട് പേരും മുങ്ങി

രണ്ട് പേരും മുങ്ങി

പെണ്‍കുട്ടിയെ പീഡനത്തിന് വിട്ടുകൊടുത്ത ബന്ധുവായ യുവതിയും പീഡിപ്പിച്ച യുവാവും ഇപ്പോള്‍ അപ്രത്യക്ഷരായിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

സെക്‌സ് റാക്കറ്റ്

സെക്‌സ് റാക്കറ്റ്

സംഭവത്തിന് പിന്നില്‍ വന്‍ സെക്‌സ് റാക്കറ്റ് തന്നെ ഉണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

വേറേയും പെണ്‍കുട്ടികള്‍?

വേറേയും പെണ്‍കുട്ടികള്‍?

ഈ യുവതി വേറേയും പെണ്‍കുട്ടികളെ ഇത്തരത്തില്‍ ചതിയില്‍ പെടുത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പണത്തിന് വേണ്ടി താന്‍ എന്തും ചെയ്യുമെന്ന് ഇവര്‍ പെണ്‍കുട്ടിയോട് പിതാവിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
8 th standard girl raped after giving cool drinks with drugs

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്