കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി വിളിച്ചു, വിമാന ചിറകിലേറി അദ്വൈത്, ഇത് ആഹ്ലാദ നിമിഷം

Google Oneindia Malayalam News

ഇരി‌ട്ടി; ഹോ‌ട്ടല്‍ മുറിയുടെ ജനാലയിലൂ‌‌ടെ പുറത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ ഒന്നു കാണുക എന്നത് മാത്രമായിരുന്നു അദ്വൈതിന്റെ ആഗ്രഹം. എന്നാൽ ഞൊടിയിടലാണ് അപ്രതീക്ഷിത കാര്യങ്ങൾ സംഭവിച്ചത്,അതോ അദ്വൈതിന് ജീവിതം മുഴുവന്‍ ഓര്‍ത്തിരിക്കുവാന്‍ കഴിയുന്ന കുറേ നിമിഷങ്ങളും. ഇരിട്ടിയിൽ റോഡ് ഷോയ്ക്കിടെയായിരുന്നു രാഹുലിനെ അദ്വൈത് കാണുന്നതും പരിചയപ്പെടുന്നതും. രാഹുലിനെ അമ്പരപ്പിച്ച് ചോദ്യങ്ങൾക്ക് ഹിന്ദിയിൽ ഉത്തരം നൽകിയ അദ്വൈത് ഇപ്പോൾ സോഷ്യൽ ലോകത്തും വൻ താരമാണ് കേട്ടോ.

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

rahul gandhi

യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാ‌‌ടിയു‌‌ടെ ഭാഗമായാണ് രാഹുല്‍ ഗാന്ധി ഇരിട്ടിയിലെത്തിയത്. റോഡ് ഷോ കഴിഞ്ഞ് തിരികെ പോകുംവഴി ഒരു ചായക്കടയില്‍ കയറിയപ്പോഴാണ് ജനാലയിലൂടെ നോക്കി നില്‍ക്കുന്ന അദ്വൈതിനെ രാഹുല്‍ ഗാന്ധി കാണുന്നത്. ഉടന്‍ തന്നെ അടുത്തേയ്ക്ക് വിളിച്ച് രാഹുല്‍ അദ്വൈതിന് ഒരു ഫലൂദ മേടിച്ചു കൊടുത്തു. അദ്വൈതിന്‍റെ ആഗ്രഹങ്ങളെക്കുറിച്ച് രാഹുല്‍ ചോദിച്ചപ്പോള്‍ മി‌‌ടുക്കനായി അദ്വൈത് തനിക്ക് പൈലറ്റ് ആകണമെന്ന് ഹിന്ദിയില്‍ മറുപടി നല്കി. അദ്വൈതിനൊന്നിച്ച് ഫോ‌ട്ടോ എടുത്ത രാഹുല്‍ അദ്വൈതിന്‍റെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ കണ്ടുപി‌ടിക്കാന്‍ കൂടെയുള്ളവരോ‌ട് പറഞ്ഞെങ്കിലും അപ്പോഴേക്കും അദ്വൈത് തന്റെ പിതാവിനൊപ്പം പോയിരുന്നു.

പിന്നീ‌ട് പത്രത്തില്‍ ഇതിന്‍റെ റിപ്പോര്‍ട്ട് വരുകയും അദ്വൈതിന്റെ നമ്പര്‍ കിട്ടിയപ്പോള്‍ രാഹുല്‍ ഗാന്ധി കോഴിക്കോട് വിമാനത്താവളത്തിലേക്ക് അദ്വൈതിനെ വിളിപ്പിക്കുകയായിരുന്നത്രേ. എയര്‍പോര്‍‌ട്ടിലെത്തിയ അദ്വൈതിനെ വനിതാ പൈലറ്റ് ഫ്ലൈറ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞുകൊ‌ടുത്തു. കുറച്ച് കഴിഞ്ഞ് എത്തിയ രാഹുല്‍ ഗാന്ധിയും ഫ്ലൈറ്റിന്റെ ഭാഗങ്ങളെക്കുറിച്ചും മറ്റും അദ്വൈതിന് വിശദീകരിച്ചു നല്തി.

ചാർട്ടേഡ് വിമാനത്തിൽ അദ്വൈത്തിനെയും മാതാപിതാക്കളെയും തിരുവനന്തപുരത്തേക്ക് രാഹുൽ ക്ഷണിച്ചുവെങ്കിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാല്‍ മാതാപിതാക്കള്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു. അദ്വൈതിന്റെ പിതാവ് പി സുരേഷ് കുമാർ അധ്യാപകനും അമ്മ സുവര്‍ണ്ണ കണ്ണൂര്‍ സര്‍വ്വകലാശാല ജീവനക്കാരിയുമാണ്. മുതിര്‍ന്ന മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന മുത്തച്ഛന്‍ പി ചന്തുവില്‍ നിന്നാണ് അദ്വൈത് ഹിന്ദി പഠിച്ചത്. കീഴൂര്‍ എസ്ഡിഎപബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.

പോളിംഗ് ശതമാനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച 1987 തിരഞ്ഞെടുപ്പ്; ഇന്നും മറികടക്കാനാവാതെ കേരളംപോളിംഗ് ശതമാനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച 1987 തിരഞ്ഞെടുപ്പ്; ഇന്നും മറികടക്കാനാവാതെ കേരളം

'മരക്കഴുത അല്ലേങ്കിലും മലമറിക്കില്ല, ഇത് സിപിഎം കടന്നലുകള്‍ വാഴുന്നിടം'; കോണ്‍ഗ്രസിനോട് പിവി അൻവർ'മരക്കഴുത അല്ലേങ്കിലും മലമറിക്കില്ല, ഇത് സിപിഎം കടന്നലുകള്‍ വാഴുന്നിടം'; കോണ്‍ഗ്രസിനോട് പിവി അൻവർ

ക്യൂട്ട് ലുക്കില്‍ തിളങ്ങി റാഷി ഖന്ന; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
ഈ തിരഞ്ഞെടുപ്പ് ഫലം മതേതരവാദികള്‍ക്ക് ഉത്സവമായിരിക്കും | Oneindia Malayalam

English summary
8 year old Advaith got a chance from Rahul Gandhi to enter flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X