വൈക്കത്ത് 8വയസുകാരിയെ അന്യസംസ്ഥാനത്തൊഴിലാളി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു, വീണ്ടും ജിഷ
വൈക്കം: ജിഷയുടെ കൊലപാതകത്തോടെ അന്യസംസ്ഥാനത്തൊഴിലാളികളെ അല്‍പ്പം പേടിയോടെ മാത്രമാണ് മലയാളികള്‍ കാണുന്നത്. പേടി വീണ്ടും വര്‍ധിപ്പിയ്ക്കുന്ന തരത്തില്‍ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വൈക്കം മുറിഞ്ഞ പുഴയില്‍ എട്ടാം ക്‌ളാസുകാരിയെ അന്യസംസ്ഥാനത്തൊഴിലാളി ഉപദ്രവിയ്ക്കാന്‍ ശ്രമിച്ചു.
സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് വരുന്ന വഴിയാണ് ഇതര സംസ്ഥാനത്തൊഴിലാളി എട്ടുവയസുകാരിയെ ഉപദ്രവിയ്ക്കാന്‍ ശ്രമിച്ചത്. കര്‍ണാടക സ്വദേശിയായ ലെവിയാണ് വൈക്കം പൊലീസിന്റെ പിടിയിലായത്. വൈക്കം മുറിഞ്ഞ പുഴയിലാണ് സംഭവം.

സ്‌കൂള്‍ വിട്ട് വന്ന മൂന്നാം ക്‌ളാസുകാരിയെ ആളില്ലാത്ത ഇടവഴിയില്‍ തടഞ്ഞ് നിര്‍ത്തി ഉപദ്രവിയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കുട്ടി നിലവിളിച്ചതോടെ സമീപവാസികള്‍ ഓടിയെത്തിയപ്പോഴേയ്ക്കും ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാട്ടുകാര്‍ ഇയാളെ സമീപത്തെ ഒരു കുറ്റിക്കാട്ടില്‍ നിന്നും പിടികൂടി. പിടിയിലായ പ്രതി കുളിക്കടവില്‍ വച്ച് പലതവണ തന്നെ തുറിച്ച് നോക്കിയതായി കുട്ടി പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications