ഊഞ്ഞാലില്‍ കുരുങ്ങി 8വയസുകാരി മരിച്ചു
കണ്ണൂര്‍: സ്‌കൂള്‍ തുറന്ന ദിനം തന്നെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിനിയ്ക്ക് ദാരുണ അന്ത്യം. വീട്ടിലെ ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിയ്‌ക്കെ കയറില്‍ കുടുങ്ങിയാണ് അയന (8) എന്ന മൂന്നാംക്ളാസുകാരി മരിച്ചത്. കണ്ണൂര്‍ തോലമ്പ്ര തൃക്കടാരിപൊയിലിലാണ് സംഭവം. സ്‌കൂള്‍ വിട്ടെത്തിയ ശേഷം ഊഞ്ഞാലില്‍ ആടുമ്പോഴാണ് കുട്ടിയ്ക്ക് അപകടം ഉണ്ടായത്.
തോലമ്പ്ര യുപി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അയന. കയറില്‍ കുടുങ്ങിയ കുട്ടിയെ മാലൂര്‍ പൊലീസിന്റെ ജീപ്പില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ഏഴാം ക്ളാസുകാരിയായ സഹോദരിയ്‌ക്കൊപ്പമാണ് അയന ഊഞ്ഞാലാടിയത്.

പുത്തനുടുപ്പും സ്‌കൂള്‍ ബാഗുമായി സന്തോഷത്തോടെ സ്‌കൂളിലേയ്ക്ക് പോയ അയനയുടെ മരണ വാര്‍ത്ത നാട്ടുകാരെയും സങ്കടത്തിലാക്കി. തൃക്കടാരിപ്പൊയില്‍ മുണ്ടയോട്ടെ കോട്ടായി ഉത്തമന്റെയും ചെട്ട്യാങ്കണ്ടി പ്രസന്നയുടേയും മകളാണ് അയന. സഹോദരി അഞ്ചല്‍ തോലമ്പ്ര സ്‌കൂളില ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. ശവസംസ്‌ക്കാരും ചൊവ്വാഴ്ച രാവിലെ പത്ത് മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.












Click it and Unblock the Notifications