8 വയസ്സുകാരിയെ അമ്മയുടെ കൂട്ടുകാരന്‍ പീഡിപ്പിച്ചു
തൊടുപുഴ: എട്ടുവയസ്സുകാരിയെ അമ്മയുടെ കൂട്ടുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്മയുടെ കൂട്ടുകാരനെതിരെ പൊലീസ് കേസെടുത്തു. വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലാണ് സംഭവം.
തോട്ടത്തിലെ തൊഴിലാളിയായ യുവതിയുടെ എട്ടുവയസ്സുകാരിയായ മകളാണ് പീഡനത്തിനിരയയായത്. ഇതേ എസ്‌റ്റേലെ ജീവനക്കാരനാണ് പ്രതി. ഇയാള്‍ രണ്ട് മാസത്തോളായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ പെണ്‍കുട്ടിയുടെ അമ്മ ഈ യുവാവുമായി ബന്ധം പുലര്‍ത്തിയിരുന്നത്രെ. രാത്രികാലങ്ങളില്‍ യുവതിയെ കാണാന്‍ വരുന്ന യുവാവ് പെണ്‍കുട്ടിയെയും ലൈംഗികമായി ഉപയോഗിച്ചു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നത്രെ. അതേ സമയം പ്രതിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.












Click it and Unblock the Notifications