ഫോര്‍ട്ട് കൊച്ചിയിലെ എണ്‍പതോളം ഹോം സ്‌റ്റേകള്‍ അനധികൃതം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ എണ്‍പതോളം ഹോംസ്‌റ്റേകള്‍ ആനധികൃതമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇവയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ എസ് സുഹാസ് പറഞ്ഞു. ഹോംസ്‌റ്റേകളിലെ പീഡനം ടൂറിസത്തെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയിലുണ്ടായ പീഡനത്തെ തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് അനധികൃതമായ ഹോംസ്‌റ്റേകളുടെ വിവരങ്ങള്‍ പുറത്തുവന്നത്.

ഹോംസ്‌റ്റേയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോര്‍ട്ട് കൊച്ചി പൊലീസ് ഗ്രൗണ്ടിന് സമീപമുള്ള ഗുഡ് ഷെപ്പര്‍ഡ് ഹോംസ്‌റ്റേയില്‍ രണ്ടുമാസം മുമ്പാണ് പീഡനം നടന്നത്. ഹോംസ്‌റ്റേയില്‍ കൂട്ടുകാരനൊപ്പം താമസിക്കാനെത്തിയ പെണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. യുവാവിനെ മര്‍ദിച്ച് പുറത്താക്കിയായിരുന്നു പീഡനം.
പീഡനം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്ത് 30,000 രൂപവരെ തട്ടിയെടുക്കുകയും ചെയ്തിരുന്നു. അതിനെതുടര്‍ന്ന് പരാതി ലഭിച്ച പൊലീസാണ് ആറ് പേരെയും പിടികൂടിയത്.












Click it and Unblock the Notifications