സംസ്ഥാനത്ത് 83 പേര്‍ക്ക് കൂടി കോവിഡ‍് സ്ഥിരീകരിച്ചു; ഇന്ന് രോഗ മുക്തി നേടിയത് 62 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 37 ആണ്. സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത് 14 പേര്‍ക്കാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വന്നവരില്‍ 4 പേര്‍ കോര്‍പ്പേറേഷനിലെ ശുചീകരണ തൊഴിലാളികളാണ്.
തൃശ്സൂര്‍ 25, പാലക്കാട് 13, മലപ്പുറം 10, കാസര്‍കോട് 10, കൊല്ലം 8, കണ്ണൂര്‍ 7, പത്തനംതിട്ട 5, കോട്ടയം 2, എറണാകുളം 2, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മഹാരാഷ്ട്ര 20, ദില്ലി 7, തമിഴ്നാട്, കര്‍ണാടക 4 വീതം, പശ്ചിംമ ബംഗാള്‍ മധ്യപ്രദേശ് ഒന്ന് വീതം എന്നിങ്ങനെയാണ് ഇതരസംസ്ഥാനത്ത് നിന്നും വന്ന് രോഗം സ്ഥിരീകരിച്ചവര്‍.

അതേസമയം ഇന്ന് 62 പേര്‍ രോഗമുക്തി നേടി തിരുവനന്തപുരം 16, കൊല്ലം 2, എറണാകുളം 6, തൃശ്സൂര്‍ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂര്‍ 8 , കാസര്‍കോഡ് 5 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ കണക്ക്. കണ്ണൂര്‍ ജില്ലയില്‍ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പി.കെ. മുഹമ്മദ് (70) ഇന്നലെ നിര്യാതനായി. മേയ് 22ന് ഒമാനില്‍ നിന്നും വന്ന ഇദ്ദേഹത്തിന് ഗുരുതര കരള്‍ രോഗം ബാധിച്ചിരുന്നു. ഇതോടെ 1258 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 967 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
എയര്‍പോര്‍ട്ട് വഴി 59,034 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,31,225 പേരും റെയില്‍വേ വഴി 24,250 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,16,130 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,949 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,17,027 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1922 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5044 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,03,757 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2873 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 27,118 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 25,757 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് പുതുതായി 2 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരി, ലക്കിടി പേരൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
35 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 133 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. നാവായിക്കുളം, നെല്ലനാട്, കുളത്തൂര്‍, പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കല്‍, വാമനപുരം, മാണിക്കല്‍ എന്നിവ ഹോട്ട് സ്‌പോട്ടില്‍ എന്നിവയാണ് തിരുവനന്തപുരം ജില്ലയില്‍ നിന്നും ഒഴിവാക്കിയ ഹോട്ട് സ്‌പോട്ടുകള്‍.












Click it and Unblock the Notifications