Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഇന്ന് 84 പേര്‍ക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന നിരക്ക്; ഒരാള്‍ മരണപ്പെട്ടു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 5 പേരൊഴികെ രോഗം ബാധിച്ചവരെല്ലാം തന്നെ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

corona

31 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. മൂന്ന് പേര്‍ക്ക് മാത്രമാണ് ഇന്ന് കേരളത്തില്‍ കൊവിഡ് മുക്തി നേടിയത്.കാസര്‍ഗോഡ്-18, പാലക്കാട്-16, കണ്ണൂര്‍-10സ മലപ്പുറം-8, തിരുവനന്തപുരം, തൃശൂര്‍-7, കോഴിക്കോട്, പത്തനംതിട്ട-6, കോട്ടയം-3, കൊല്ലംസഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മരണപ്പെടുകയും ചെയ്തു.തെലുങ്കാന സ്വദേശിയാണ് മരണപ്പെട്ടത്.

തെലുങ്കാനയില്‍ പോകേണ്ട അദ്ദേഹവും കതുടുംബവും മെയ് 22 ന് രാജസ്ഥാനില്‍ നിന്നുള്ള ട്രെയിനിന് തെറ്റി കയറ തിരുവനന്തപുരത്തെത്തുകയായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. 9 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 3 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളില്‍ നിന്നും 2 പേര്‍, ആന്ധ്രപ്രദേശില്‍ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതമാണ് പരിശോധന ഫലം നെഗറ്റീവായിരിക്കുന്നത്.

ഇതുവരെ 1088 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 526 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 117297 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്. 114305 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലോ നിരീക്ഷണത്തില്‍ കഴിയുകയാണ്. 992 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 210 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 66685 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. അതില്‍ 58460 എണ്ണം രോഗ ബാധയില്ലായെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
    കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

    ആകെ 82 ഹോട്ട്‌സ്‌പോര്‍ട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്. ഇന്ന് പുതുതായി ആറ് സ്ഥലങ്ങള്‍ ഹോട്ട്‌സ്‌പോര്‍ട്ട് പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് മൂന്നും പാലക്കാട് രണ്ട് പഞ്ചായത്തും കോട്ടയത്തെ ചങ്ങനാശേരി മുനിസിപ്പാലിറ്റിയുമാണ് പുതുതായി ഹോട്ടസ്‌പോര്‍ട്ട് പട്ടികയിലുള്‍പ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ ആളികള്‍ ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 105 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കണ്ണൂര്‍-93,കാസര്‍ഗോഡ്-63, മലപ്പുറം- 52 എന്നിങ്ങനെയുമാണ് ചികിത്സയില്‍ കഴിയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+