Get Updates
Get notified of breaking news, exclusive insights, and must-see stories!

84441 സ്‌കൂളുകള്‍ അടച്ചുപൂട്ടി; ഇതെങ്ങോട്ടാണ് പോകുന്നത് എന്ന് രാഹുല്‍ ഗാന്ധി, ബിജെപി ഭരിക്കുന്നിടത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ രംഗം വലിയ പ്രതിസന്ധി നേരിടുന്നു എന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇതുമായി ബന്ധപ്പെട്ട ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാര്‍ത്ത പങ്കുവച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ വ്യാപകമായി അടച്ചുപൂട്ടുകയാണ്. ഇതില്‍ കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും കണക്കുകള്‍ നിരത്തി രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

എല്ലാവര്‍ക്കും വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിന് യുപിഎ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിനെതിരായ ആക്രമണം ആണ് ഇപ്പോള്‍ നടക്കുന്നത്. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും തെരുവില്‍ സമരത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ അവരെ പീഡിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

rahul gandhi on school closed-

പാവപ്പെട്ടവര്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള അവകാശം എടുത്തു കളയുന്നതാണ് ബിജെപിയുടെ വികസന മോഡല്‍. പ്രത്യേകിച്ചും പട്ടിക ജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക്. ഉത്തര്‍ പ്രദേശില്‍ മാത്രം 5000ത്തില്‍ അധികം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി. 2014ന് ശേഷം രാജ്യത്ത് മൊത്തം 84441 സര്‍ക്കാര്‍ സ്‌കൂളുകളാണ് അടച്ചത് എന്നും രാഹുല്‍ ഗാന്ധി പറയുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

അടച്ചുപൂട്ടുന്ന സ്‌കൂളുകള്‍ കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ സ്‌കൂളുകളും പൂട്ടിയത്. ഇത് വെറും സ്‌കൂളുകള്‍ അടച്ചുപൂട്ടലല്ല. വിദ്യ അഭ്യസിക്കാനുള്ള അവകാശത്തിന് എതിരായ ആക്രമണമാണ്. ഭരണഘടന നല്‍കുന്ന അവകാശമാണ് ഇവിടെ ഹനിക്കപ്പെടുന്നത് എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

യുപിഎ ഭരിച്ചിരുന്ന കാലത്ത് എല്ലാ ഗ്രാമങ്ങളിലും വിദ്യാര്‍ഥികല്‍ സ്‌കൂളില്‍ എത്തുന്നത് വര്‍ധിച്ചിരുന്നു. ഇപ്പോള്‍ മറിച്ചാണ് കാര്യങ്ങള്‍. വിദ്യാഭ്യാസം പെണ്‍ സിംഹത്തിന്റെ പാലാണ് എന്നാണ് ബാബാ സാഹിബ് അംബേദ്കര്‍ പറഞ്ഞിട്ടുള്ളത്. അത് കുടിക്കുന്നവര്‍ ഗര്‍ജിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ന് വിദ്യാഭ്യാസം തട്ടിയെടുക്കപ്പെടുകയാണ് എന്നും രാഹുല്‍ ഗാന്ധി പറയുന്നു.

സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും തെരുവില്‍ സമരത്തിലാണ്. പക്ഷേ, സര്‍ക്കാര്‍ അവരെ പീഡിപ്പിക്കുന്ന തിരക്കിലാണ്. വിദ്യാഭ്യാസ സംവിധാനത്തെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ സമരം ചെയ്യുന്നവരെ കേള്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എല്ലാ കുട്ടികള്‍ക്കും തുല്യവും ഗുണപരവുമായ വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് വേണ്ടത് എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ 8 ശതമാനം കുറഞ്ഞു. സ്വകാര്യ സ്‌കൂളുകള്‍ 14 ശതമാനം വര്‍ധിച്ചുവെന്നാണ് ഡാറ്റ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് രാഹുല്‍ ഗാന്ധി പങ്കുവച്ചിരിക്കുന്നത്. മൊത്തം അടച്ചുപൂട്ടിയ സ്‌കൂളുകളില്‍ 60 ശതമാനം ഉത്തര്‍ പ്രദേശിലും മധ്യപ്രദേശിലുമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+