85 വയസ്സുകാരിയെ നിരവധി തവണ ബലാത്സംഗം ചെയ്തു: കോന്നിയില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍
കോന്നി: 85 വയസ്സുകാരിയെ നിരവധി തവണ ബലാത്സംഗം ചെയ്ത മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി അരുവാപ്പുലം ഈറക്കുഴിമുരുപ്പ് വിളയില്‍ മുരുപ്പേല്‍ ശിവദാസന്‍ (57) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. അവശതകളേറെയുള്ള സ്ത്രീയെ മൂന്ന് ദിവസമാണ് മേസ്തിരിപ്പണിക്കാരനായ ശിവദാസന്‍ പീഡിപ്പിച്ചത്. വാർദ്ധക്യസഹജമായ അവശതകളുണ്ടായിരുന്ന വയോധിക പ്രതിയുടെ കുടുംബത്തിനൊപ്പമായിരുന്നു താമസിച്ച് വരുന്നത്.

വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വയോധിക ഐ സി ഡി എസ് സൂപ്പര്‍വൈസറോട് സംഭവം പറഞ്ഞതിനേ തുടർന്നാണ് പീഡന വിവരം പുറത്താവുന്നത്.
തുടർന്ന് ഐ സി ഡി എസ് സൂപ്പര്‍വൈസർ കോന്നി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയശ്രീ മൊഴി രേഖപ്പെടുത്തുകയും ശിവദാസനെ വെള്ളിയാഴ്ച വൈകീട്ടാണ് പിടികൂടുകയുമായിരുന്നു. വിശദമായ ചോദ്യംചെയ്യലിന് ശേഷം പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കോന്നി ഡിവൈ.എസ്.പി. കെ. ബൈജുകുമാറിന്റെ മേല്‍നോട്ടത്തില്‍ കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ ജി.അരുണ്‍, എസ്.ഐ. സജു എബ്രഹാം എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥരായ ലിജിന്‍ രാജ്, സുനില്‍ കുമാര്‍, അരുണ്‍ രാജ്, ജയശ്രീ എന്നിവരും സംഘത്തിലുണ്ട്.
ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications