ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമുള്ള ആനയെന്ന ബഹുമതിയുമായി ദാക്ഷായണി ഗിന്നസ് ബുക്കിലേക്ക്!!
തിരുവനന്തപുരം: ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ ആനയെന്ന ബഹുമതിയുമായി കേരളത്തിലെ ദാക്ഷായണിയെന്ന ആന ഗിന്നസ് ബുക്കിലേയ്ക്ക്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ആനയാണ് 68 കാരിയായ ദാക്ഷായണി. തിരുവിതാംകൂര്‍ രാജകുടുംബമാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ദേവസ്വം ബോര്‍ഡിന് ആനയെ സമ്മാനിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലഷ്ണന്‍ പറഞ്ഞു.

ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡു ലഭിച്ച ആനയെ കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് ആദരിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ 33 ആനകളില്‍ ഒന്നാണ് ദാക്ഷായണി.












Click it and Unblock the Notifications