കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിനേഷൻ 88 ശതമാനം കടന്നു ; ഒൻപതേമുക്കാൽ ലക്ഷം ഡോസ് കൂടി ലഭ്യമായി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 88 ശതമാനം കടന്നതായി ആരോഗ്യവകുപ്പ്. വാക്‌സിനേഷൻ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്ചയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായും മന്ത്രി വീണ ജോർജ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, സംസ്ഥാനത്തിന് 9,79,370 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായും ആരോഗ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് 3,31,610 ഡോസ് വാക്സിനും എറണാകുളത്ത് 3,85,540 ഡോസും കോഴിക്കോട് 2,62,220 ഡോസുമാണ് പുതുതായി ലഭിച്ചിട്ടുള്ളത്.

1

കൊവിഡ് വാക്‌സിനേഷന്‍ എടുക്കേണ്ടവരുടെ ജനസംഖ്യ കേരളത്തിൽ പുതുക്കി നിശ്ചയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രജിസ്ട്രാര്‍ ജനറല്‍ ഓഫീസിന്റേയും സെന്‍സസ് കമ്മീഷണറുടേയും റിപ്പോര്‍ട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളുടേയും എസ്റ്റിമേറ്റ് പോപ്പുലേഷന്‍ പുതുക്കിയിട്ടുതായിട്ടാണ് സംസ്ഥാനത്തിന് അറിയിപ്പ് ലഭിച്ചിട്ടുള്ളത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

2

നേരത്തെ 2021ലെ ടാര്‍ജറ്റ് പോപ്പുലേഷൻ അനുസരിച്ച് 2.87 കോടി ജനങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാല്‍, പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം 2,67,09,000 ആണെന്ന അറിയിപ്പാണ് കേന്ദ്രം സംസ്ഥാനത്തിന് നൽകിയിട്ടുള്ളത്. ഇതേ, മാനദണ്ഡം പാലിച്ച് 18 വയസിനും 44 വയസിനുമിടയിലുള്ള ജനസംഖ്യ 1,39,26,000 ആയും 45നും 59 നും ഇടയ്ക്കുള്ള ജനസംഖ്യ 69,30,000 ആയും മാറ്റിയിട്ടുണ്ട്. 60 വയസിന് മുകളില്‍ 58,53,000 ആയിട്ടാണ് മാറ്റിയിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ വാക്‌സിനേഷന്‍ ലക്ഷ്യത്തോടടുക്കുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും; ബാറുകൾ തുറക്കില്ല; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാകില്ലസ്കൂളുകൾ നവംബർ ഒന്നിന് തുറക്കും; ബാറുകൾ തുറക്കില്ല; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാകില്ല

3

പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 88.94 ശതമാനമായും (2,37,55,055) രണ്ടാം ഡോസ് വാക്‌സിനേഷന്‍ 36.67 ശതമാനമായും (97,94,792) ഉയര്‍ന്നു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,35,49,847 ഡോസ് വാക്‌സിന്‍ നല്‍കാനായത്. ലഭിച്ചിട്ടുള്ള എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇനി 29 ലക്ഷത്തോളം പേര്‍ക്ക് മാത്രമേ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനുള്ളു. കൊവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രമേ വാക്‌സിനെടുക്കേണ്ടതുള്ളൂ. അതിനാൽ, കുറച്ച് പേര്‍ മാത്രമാണ് ഇനി ആദ്യഡോസ് വാക്‌സിനെടുക്കാനുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

4

അതേസമയം, സംസ്ഥാനത്തിന് 9,79,370 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായിട്ടുള്ളതായും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. തിരുവനന്തപുരം 3,31,610, എറണാകുളം 3,85,540, കോഴിക്കോട് 2,62,220 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് നിലവിൽ പുതുതായി ലഭ്യമായിട്ടുള്ളത്. കൂടുതല്‍ വാക്‌സിന്‍ ലഭ്യമായതോടെ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് സ്വീകരിക്കാനുള്ള വാക്‌സിൻ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ന്യൂമോണിയ,മെനിന്‍ജൈറ്റിസ് എന്നിവയെ പ്രതിരോധിക്കും; കുട്ടികൾക്ക് വാക്സിനുമായി ആരോഗ്യവകുപ്പ്ന്യൂമോണിയ,മെനിന്‍ജൈറ്റിസ് എന്നിവയെ പ്രതിരോധിക്കും; കുട്ടികൾക്ക് വാക്സിനുമായി ആരോഗ്യവകുപ്പ്

5

വാക്‌സിനേഷന്‍ ലക്ഷ്യത്തോടടുക്കുന്നതിനാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കുറവാണ്. ഇനിയും വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം വാക്‌സിനെടുക്കാൻ മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. വാക്‌സിനെടുത്താലുള്ള ഗുണഫലങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. വാക്‌സിനെടുക്കാന്‍ ആരും വിമുഖത കാണിക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Recommended Video

cmsvideo
വീണ ജോര്‍ജ് എന്നാ സുമ്മാവ..ആരോഗ്യ മേഖലക്ക് രണ്ട് ദേശിയ അവാര്‍ഡുകള്‍

English summary
According to the Department of Health, 88 per cent of the people in the state have received Covid vaccination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X