കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഗ്രാമീണ മേഖല കടക്കെണിയിൽ? 88 ശതമാനം കുടുംബവും പ്രതിസന്ധിയിൽ? കൂടുതലും സ്ത്രീകൾ!

Google Oneindia Malayalam News

തിരുവന്തപുരം: കേരളത്തിലെ ഗ്രാമീണ മേഖലയിൽ 88 ശതമാനം കുടുംബവും കടക്കെണിയിലെന്ന് റിപ്പോർട്ട്. ഗ്രാമീണമേഖലയിൽ സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന 88 ശതമാനം കുടുംബങ്ങളും ചെറുതും വലുതുമായ വായ്പകളുടെ പിടിയിലാണെന്ന് പഠനം. കടബാധിതരിൽ നാലിൽ മൂന്ന് കുടുംബങ്ങളും വായ്പാതവണകൾ അടച്ചശേഷം മറ്റു വീട്ടുചെലവുകൾക്കുള്ള പണം കണ്ടെത്താൻ വിഷമിക്കുന്നുവെന്നാണ് പഠനം തെളിിയിക്കുന്നത്.

മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നിലവിലുള്ള ലോൺ‌ അടക്കാൻ വീണ്ടും വീണ്ടും ലോൺ എടുക്കേണ്ട സ്ഥിതിയാണ് ഗ്രാമീണ മേഖലയിലെ കുടുംബങ്ങൾക്ക്. നിലവിലുള്ള കടം അടയ്ക്കാൻ വീണ്ടും കടമെടുക്കാൻ നിർബന്ധിതരാകുന്നതോടെ കടക്കെണിയിൽ പെട്ടുപോകുന്നവരുടെ എണ്ണവും കൂടുകയാണ്. പലരുടെയും പ്രതിമാസ തിരിച്ചടവുതുക മാസവരുമാനത്തെക്കാൾ കൂടുതലാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

മാസവരുമാനത്തിന്റെ പകുതിയും തരിച്ചടവിന്

മാസവരുമാനത്തിന്റെ പകുതിയും തരിച്ചടവിന്

കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക്ക് ആൻഡ്‌ എൻവയണ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. കടക്കെണിയിൽ പെട്ടിരിക്കുന്ന നാലിലൊന്ന് കുടുംബം മാസവരുമാനത്തിന്റെ പകുതി തിരിച്ചടവിന് ഉപയോഗിക്കുകയും ചെയ്യുന്നതോടെ വീട്ടുബജറ്റിന്റെ താളംതെറ്റുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾ

മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾ


വിവിധ പഞ്ചായത്തുകളിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കിടയിലാണ് കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക്ക് ആൻഡ്‌ എൻവയണ്മെന്റ് സ്റ്റഡീസ് സർവേ നടത്തിയത്. കൂടുതൽ വായ്പകളും കാർഡുടമകളായ സ്ത്രീകളുടെ പേരിലാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നത്. കുടുംബശ്രീ, സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികൾ എന്നിവയുടെ സംഘവായ്പകൾ സ്ത്രീകൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ വായ്പ എടുക്കുന്നതിൽ സ്ത്രീകളാണ് മുൻപന്തിയിലുള്ളത്.

തുക വിനിയോഗിക്കുന്നതിൽ പങ്കില്ല

തുക വിനിയോഗിക്കുന്നതിൽ പങ്കില്ല


സ്ത്രീകളാണ് വായ്പകൾ എടുക്കുന്ന കാര്യത്തിൽ എണ്ണത്തിൽ മുൻപന്തിയിലാണെങ്കിലും കാശ് വിനിയോഗിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. വായ്പയെടുത്ത സ്ത്രീകളിൽ അമ്പത് ശതമാനം പേർക്കും തുക വിനിയോഗത്തിൽ യാതൊരു പങ്കുമില്ലെന്നും പഠനം വ്യക്തമാക്കുന്നു. സംഘവായ്പയെടുത്ത സ്ത്രീകളിൽ 10 ശതമാനത്തിൽ താഴെയേ വായ്പയെടുക്കണമെന്ന തീരുമാനം ഒറ്റയ്ക്കെടുത്തിട്ടുള്ളൂ.

റിസർവ് ബാങ്ക് ചട്ടം പാലിക്കപ്പെടുന്നില്ല

റിസർവ് ബാങ്ക് ചട്ടം പാലിക്കപ്പെടുന്നില്ല

വീടുനിർമാണം, നവീകരണം, ആരോഗ്യാവശ്യം, മറ്റുകടങ്ങൾ വീട്ടൽ തുടങ്ങിയവയ്ക്കായാണ് പ്രധാനമായും തുക ഉപയോഗിക്കുന്നത്. സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണമാണ് സംഘവായ്പാ പദ്ധതികളുടെ ലക്ഷ്യമെങ്കിലും പകുതിയോളം സ്ത്രീകളും അതനുഭവിക്കാത്തവരാണ്. ഒരാൾ രണ്ടിൽ കൂടുതൽ കമ്പനികളിൽനിന്ന്‌ വായ്പയെടുക്കാൻ പാടില്ലെന്ന റിസർവ് ബാങ്ക് ചട്ടവും പാലിക്കപ്പെടുന്നില്ല. അഞ്ച് സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളിൽനിന്നുവരെ വായ്പയുള്ളവരുണ്ടെന്നാണ് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്.

English summary
88 percentage of Kerala rural familys are in the credit trap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X