Get Updates
Get notified of breaking news, exclusive insights, and must-see stories!

5 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 88 പോലീസുകാർ; വിഷയം സഭയിൽ ഉന്നയിച്ച് പിസി വിഷ്ണുനാഥ്

തിരുവന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലെ ആത്മഹത്യ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പോലീസ് ഉദ്യോഗസ്ഥരുടെ അമിത ജോലി ഭാരവും മാനസിക സമ്മർദ്ദവും ഒഴിവാക്കാൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പിസി വിഷ്ണുനാഥ് എം എൽ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അഞ്ചു വർഷത്തിനിടയിൽ 88 പോലീസുകാർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതതെന്നും ശരാശരി 44 പോലീസുകാരെ വെച്ചാണ് 118 പോലീസുകാരുടെ ജോലി ഒരു സ്റ്റേഷനിൽ ചെയ്യുന്നതെന്നും പിസി വിഷ്ണുനാഥ് എംഎൽഎ ചൂണ്ടിക്കാട്ടി.

ആറ് ദിവസത്തിനിടെ ജീവനൊടുക്കിയത് അഞ്ച് പൊലീസുകാരാണ്.വനിതാ പോലീസുകാർക്ക് ആവശ്യമായ റെസ്റ്റ് റൂമുകൾ പോലുമില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. അടുത്തിടെ ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ ജോബിദാസിന്റെ ആത്മഹത്യാക്കുറിപ്പും എം എൽ എ നിയമസഭയിൽ വായിച്ചു. അതേസമയം ഔദ്യോഗിക ജീവിതത്തിലെ പ്രശ്‌നങ്ങളും ആത്മഹത്യകള്‍ക്ക് വഴിവെച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു. ഇത്തരത്തില്‍ കാണുന്ന ആത്മഹത്യാപ്രവണതകള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

pc-vishnunath-Pinarayi-Vijayan

"സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യക്കുള്ള കാരണങ്ങളില്‍ കൂടുതലും കുടുംബപ്രശ്‌നങ്ങളും സാമ്പത്തികപ്രശ്‌നങ്ങളും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും കൂടാതെ ഇതില്‍നിന്നും ഉരുത്തിരിയുന്ന മാനസിക സംഘര്‍ഷങ്ങളുമാണെന്നാണ് പൊതുവെ കണ്ടിട്ടുള്ളത്. എന്നാല്‍, ഔദ്യോഗിക ജീവിതത്തിലെ പ്രശ്‌നങ്ങളും ആത്മഹത്യകള്‍ക്ക് വഴിവെച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരത്തില്‍ കാണുന്ന ആത്മഹത്യാപ്രവണതകള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.

ആധുനിക കാലത്ത് തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള വിവിധ തരത്തിലുള്ള ഇടപെടലുകളാണ് നിലനില്‍ക്കുന്നത്. മാറിയ ജീവിത നിലവാരവും ജീവിതശൈലിയും സമൂഹത്തില്‍ വരുത്തിയ മാറ്റം സമൂഹത്തിന്റെ എല്ലാ മേഖലയിലുമെന്നപോലെ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലും പലതരത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.

തിരക്കേറിയ ജീവിതവും തുറന്ന ആശയവിനിമയത്തിന്റെ അഭാവവും ആളുകളില്‍ മാനസിക സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത ഇല്ലാതാക്കുന്നതിനും മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനും പോലീസ് വകുപ്പും സര്‍ക്കാരും നിരവധി കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പോലീസ് സേനയിൽ എട്ടുമണിക്കൂർ ജോലി എന്ന ആവശ്യം പെട്ടെന്ന് നടപ്പിലാക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ, ഇത് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനമാണ് സർക്കാർ നടത്തിവരുന്നതെന്നും തിരക്കുള്ള 52 സ്റ്റേഷനുകളിൽ നടപ്പിലാക്കിയതായും കൂടുതൽ സ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+