ബലാത്സംഗം അടക്കം 9 ഓളം കേസുകൾ; പോലീസ് സേനയിൽ നിന്ന് സിഐ പിആർ സുനുവിനെ പുറത്താക്കി
തിരുവനന്തപുരം: ബലാത്സംഗമടക്കമുള്ള നിരവധി കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി ആർ സുനുവിനെ പോലീസ് സേനയിൽ നിന്നും പിരിച്ചു വിട്ടു. സർവ്വീസിലിരിക്കെ ഗുരുതരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പുറത്താക്കാൻ അനുവദിക്കു്ന പോലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് കേരളത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയിൽ നിന്നും പിരിച്ചുവിടുന്നത്.കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിഐ ആയിരുന്നു സുനിൽ.

തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായതോടെ ഇയാൾ സർവ്വീസിൽ നിന്നും സസ്പെൻഷനിലായിരുന്നു.
15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്പെൻഷനും ഇയാൾ നേരിട്ടിട്ടുണ്ട്.ഇയാൾക്കെതിരെ 9 ക്രിമിനൽ കേസുകൾ ഉണ്ട്. ഇലയിൽ കൂടുതൽ സ്ത്രീ പീഡനത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇയാൾ ആറ് മാസം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
നേരത്തേ തനിക്കെതിരായ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സുനു സമീപിച്ചിരുന്നുവെങ്കിലും തിരിച്ചടി ലഭിച്ചു. നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന ഡിജിപി നിർദ്ദേശിച്ചിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി വരാനാകില്ലെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ പിരിച്ചുവിടാനുള്ള നടപടികളുമായി വകുപ്പ് മുന്നോട്ട് പോയത്.
ബലാൽസംഗം ഉൾപ്പെടെ ക്രിമിനൽ കേസിൽ പ്രതിയ വ്യക്തിക്ക് പോലീസ് വകുപ്പിൽ തുടരാൻ യോഗ്യത ഇല്ലെന്ന് ഇയാളെ പിരിച്ചുവിട്ട് കൊണ്ടുള്ള ഉത്തരവിൽ ഡിജിപി വ്യക്തമാക്കി. അതേസമയം പിരിച്ചുവിട്ട ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് സുനു പ്രതികരിച്ചു. തനിക്കെതിരെ ഒരു കേസ് മാത്രമാണ് നിലവിലുള്ളത്. ഇതിൽ വേഗത്തിൽ വിചാരണ നടത്താനായി ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്നും ഇയാൾ വ്യക്തമാക്കി.












Click it and Unblock the Notifications