ഒറ്റ പ്രസവത്തിലെ 9 കുഞ്ഞുങ്ങൾ; ഒന്നാം പിറന്നാൾ ഗംഭീരമാക്കി മാതാപിതാക്കൾ
ദില്ലി; ഒറ്റപ്രസവത്തിൽ ഒൻപത് കുട്ടികൾ!! കണ്ണു തള്ളേണ്ട ആ ഒൻപത് കുഞ്ഞുങ്ങളും ദേ അവരുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ്. മലേഷ്യക്കാരായ ഹലീമ-അബ്ദുൾകാദർ അർബി ദമ്പതികൾക്കാണ് കഴിഞ്ഞ വർഷം ഒൻപത് കുഞ്ഞുങ്ങൾ പിറന്നത്. 2021 മെയ് 4 നായിരുന്നു പ്രസവം. ഒറ്റപ്രസവത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഹലീമ-അബ്ദുൾകാദർ സ്വന്തമാക്കിയിരുന്നു.

അഞ്ച് പെൺകുട്ടികളും നാല് ആൺകുട്ടികൾക്കുമാണ് ഹലീമ ജന്മം നൽകിയത്. സിസേറിയനിലൂടെയായിരുന്നു 9 പേരേയും പുറത്തെടുത്തത്. 25 പാരാമെഡിക്കൽ സ്റ്റാഫുകളുടേയും 10 ഡോക്ടർമാരുടെ മെഡിക്കൽ ടീമിനെ മേൽനോട്ടത്തിലായിരുന്നു പ്രസവം.
പ്രസവ ശേഷം ആഗസ്റ്റ് വരെ വെന്റിലേറ്ററിലായിരുന്നു കുട്ടികൾ. എന്നാൽ അഞ്ച് മാസങ്ങൾക്ക് ശേഷം പുറത്തെടുത്തു. ട്യൂബ് ഫീഡിംഗിനെത്തുടർന്ന് കുട്ടികളുടെ ഭാരം ഉയർന്നു.
9 കുട്ടികൾ ഒരുമിച്ച് ഉണ്ടാകുമ്പോൾ ഏറ്റവും വലിയ ആശങ്ക അവരുടെ ആരോഗ്യം തന്നെ. എന്നാൽ കുഞ്ഞുങ്ങൾ എല്ലാവരും പൂർണ ആരോഗ്യവാൻമാരെന്ന് പറയുകയാണ് മലേഷ്യൻ ആർമിയിലെ ഉദ്യോഗസ്ഥനായ അബ്ദുൾ കാദർ. കുഞ്ഞുങ്ങളിൽ ചിലർ മുട്ടിലിഴയാനും ഇരിക്കാനുമെല്ലാം തുടങ്ങിയതായി അച്ഛൻ അബ്ദുൽ അർബി പറയുന്നു.
കുഞ്ഞുങ്ങൾ ജനിച്ച കാസാബ്ലാങ്കയിലെ ഐൻ ബോർജ ക്ലിനിക്കിന്റെ മെഡിക്കലൈസ്ഡ് ഫ്ലാറ്റിലാണ് ഹലീമയും അബൂബക്കറും മക്കൾക്കൊപ്പം കഴിയുന്നത്. കുട്ടികളെ നോക്കാനും ശുശ്രൂഷിക്കാനും ഇപ്പോഴും നഴ്സുമാരുണ്ട്. മക്കളുടെ ഒന്നാം പിറന്നാൾ ഗംഭീരമായി കുടുംബം ആഘോഷിച്ചു. അവിടെ ഉണ്ടായിരുന്നു ചില നഴ്സുമാരും അയൽക്കാരുമായി ആഘോഷത്തിൽ പങ്കുചേർന്നതെന്ന് ഹലീമയും അർബിയും പറയുന്നു.
Recommended Video
9 മക്കളെ നോക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവർക്കും വ്യത്യസ്ത സ്വഭാവമാണ്. ചിലർ വലിയ ബഹളക്കാരാണ്. ചിലരെ കൊണ്ട് വലിയ ബുദ്ധിമുട്ടില്ല. എന്നാൽ മക്കളെ കൊണ്ട് പലപ്പോഴും ഏറെ ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും 9 പേരേയും പൂർണ ആരോഗ്യത്തോടെ കാണുമ്പോൾ വലിയ ആശ്വാസവും സന്തോഷവും തോന്നും, അപ്പോൾ ഞങ്ങൾ എല്ലാ പരിഭവങ്ങളും മറക്കും, ഇരുവരും പറഞ്ഞു. ഹലീമിന്റെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. ആദ്യ പ്രസവത്തിൽ ഒരു പെൺകുഞ്ഞുണ്ട് ഹലീമിന്, സൗദ. അവൾക്കിപ്പോൾ മൂന്ന് വയസായി.












Click it and Unblock the Notifications