ഷഹീദ് ബാവ കൊലക്കേസ് 9 പേര്‍ കുറ്റക്കാര്‍, ശിക്ഷ 9 ന്
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച സദാചാര കൊലപാതകമായ ഷഹീദ് ബാവ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസിലെ ഒന്‍പത് പ്രതികള്‍ കുറ്റക്കാരെന്ന് കോഴിക്കോട് സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിയ്ക്കും. പ്രതികളുടെ മേല്‍ കൊലക്കുറ്റം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിയ്ക്കുന്നത്.
42 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. 2011 നവബംര്‍ ഒന്‍പതിന് രാത്രിയാണ് ഷബീദ് ബാവ കൊല്ലപ്പെടുന്നത്. പുരുഷന്‍മാരില്ലാത്ത ഒരു വീട്ടില്‍ രാത്രി എത്തിയെന്നാരോപിച്ച് സ്ഥലത്തെ ഒരു സംഘം യുവാക്കള്‍ ഷഹീദ് ബാവയെ നടുറോഡിലിട്ട് മര്‍ദ്ദിയ്ക്കുകയായിരുന്നു.

പോസ്റ്റില്‍ കെട്ടിയിട്ടും ഷഹീദ് ബാവയെ മര്‍ദ്ദിച്ചിരുന്നു. കേസില്‍ പതിനഞ്ച് പ്രതികളാണുള്ളത്. പതിനാല് പേര്‍ വിചാരണ നേരിട്ടു. ഒരാള്‍ ഒളിവിലാണ്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടന്നത്. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.












Click it and Unblock the Notifications