കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9 ജില്ലകളില്‍ നൂറില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍; മലപ്പുറത്ത് 201; ജാഗ്രതക്കൊപ്പം ആശങ്കയും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അനുദിനം കൊറോണ വൈറസ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്ന് മാത്രം 141 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തെ ആശങ്കയിലാഴ്ത്തുന്ന ഒരു കാര്യം സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ നിലവില്‍ നൂറില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ഉണ്ടെന്നതാണ്.

മലപ്പുറം, പാലക്കാട്, കൊല്ലം, എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് നൂറില്‍ കൂടുതല്‍ കൊവിഡ് ബാധികര്‍ ഉള്ളത്. മലപ്പുറം 201, പാലക്കാട് 154, കൊല്ലം 150, എറണാകുളം 127, പത്തനംതിട്ട 126, കണ്ണൂര്‍ 120, തൃശൂര്‍ 111, കോഴിക്കോട് 107. കാസര്‍ഗോഡ് 102 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം.

corona

ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ തുടരും. നിലവില്‍ 111 ഹോട്ട്‌സ്‌പോര്‍ട്ടുകളാണ് സംസ്ഥാനത്തുള്ളത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 52 പേര്‍. സമ്പര്‍ക്കം 9. ഹെല്‍ത്ത് വര്‍ക്കര്‍ ഒന്ന്. ഡെല്‍ഹി 16, തമിഴ്‌നാട് 14, മഹാരാഷ്ട്ര 9, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, ആന്ധ്രപ്രദേശ് 2 വീതം, മധ്യപ്രദേശ്, മേഘാലയ, ഹിമാചല്‍ പ്രദേശ് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

അതേസമയം സംസ്ഥാനത്ത് 60 പേര്‍ രോഗമുക്തരായിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് 27 വീതം, ആലപ്പുഴ 19, തൃശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട്, കണ്ണൂര്‍ 6 വീതം, തിരുവനന്തപുരം, കൊല്ലം 4 വീതം, വയനാട് 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം 15, കോട്ടയം 12, തൃശൂര്‍ 10, എറണാകുളം 6, പത്തനംതിട്ട 6, കൊല്ലം 4, തിരുവനന്തപുരം 3, വയനാട് 3, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.

സംസ്ഥാനത്ത് തിങ്കളാഴ്ച്ച 138 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചുദിവസത്തെ കണക്കെടുത്താല്‍ വെള്ളി 118, ശനി 127, ഞായര്‍ 133 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടേയും എണ്ണം. എല്ലാ ദിവസവും നൂറില്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗുണയിലെ ബിജെപി എംഎൽഎയുടെ വോട്ട് കോൺഗ്രസിന്! അന്തംവിട്ട് ബിജെപി, നടപടിയില്ല, പേടി കമൽനാഥിനെ! ഗുണയിലെ ബിജെപി എംഎൽഎയുടെ വോട്ട് കോൺഗ്രസിന്! അന്തംവിട്ട് ബിജെപി, നടപടിയില്ല, പേടി കമൽനാഥിനെ!

ഉടന്‍ അടച്ചില്ലെങ്കില്‍ ബെംഗ്‌ളൂരു മറ്റൊരു ബ്രസീല്‍ ആവും; മുന്നറിയിപ്പ്; ആവശ്യവുമായി കുമാരസ്വാമിഉടന്‍ അടച്ചില്ലെങ്കില്‍ ബെംഗ്‌ളൂരു മറ്റൊരു ബ്രസീല്‍ ആവും; മുന്നറിയിപ്പ്; ആവശ്യവുമായി കുമാരസ്വാമി

English summary
9 Districts In Kerala Has More Than 100 Coronavirus Cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X