കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല നടത്തിയത് ആര്‍എസ്എസ് വിട്ടതിന്; കടവൂര്‍ ജയന്‍ വധക്കേസില്‍ ഒന്‍പത് പ്രതികളും കുറ്റക്കാര്‍

Google Oneindia Malayalam News

കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ ഒന്‍പത് പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയുടേതാണ് കണ്ടെത്തല്‍. കേസില്‍ വെളള്ളിയാഴ്ച്ചയാണ് വിധി പറയുന്നത്. ജയന്‍ ആര്‍എസ്എസ് വിട്ടത് മൂലമാണ് കൊലപാതകം നടത്തിയതെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ കോടതി ശരിവെച്ചു.

2012 ഫെബ്രുവരി 7 നായിരുന്നു കൊലപാതകം നടന്നത്. കൊല്ലം കടവൂര്‍ ജംഗ്ഷന് സമീപം ഒന്‍പതംഗ സംഘം പട്ടാപകല്‍ ജയനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

murder

Recommended Video

cmsvideo
All You Need To Know About The Ayodhya Ram Mandir Bhoomi Puja and Preparations | Oneindia Malayalam

ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒന്‍പത് പേരും കുറ്റക്കാരാണെന്ന് നേരത്തെ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. എല്ലാവര്‍ക്കും ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും അന്ന് കോടതി വിധിച്ചിരുന്നു.

പിന്നീട് കീഴ്‌കോടതി വിധിയെ ചോദ്യം ചെയ്ത് കൊണ്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒന്നാം സാക്ഷിയായി അന്വേഷണ സംഘം കോടതിയില്‍ എത്തിച്ച ആള്‍ കള്ളസാക്ഷിയാണെന്നും കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നുമായിരുന്നു വാദം. തുടര്‍ന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ വീണ്ടും വാദം കേട്ടത്.

കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ അന്തിമ വാദം കേള്‍ക്കുന്ന സമയത്ത് കോടതിയില്‍ പ്രതികളുടെ സാനിധ്യമില്ലായിരുന്നു.

കോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി... ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്നു... ഇടപെടണമെന്ന് അപേക്ഷ<br>കോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി... ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്നു... ഇടപെടണമെന്ന് അപേക്ഷ

അയോധ്യയില്‍ ഭൂമി പൂജയുമായി ബന്ധപ്പെട്ട് അമേരിക്കയിലും വിപുലമായ ആഘോഷം; പ്രത്യേകം പൂജഅയോധ്യയില്‍ ഭൂമി പൂജയുമായി ബന്ധപ്പെട്ട് അമേരിക്കയിലും വിപുലമായ ആഘോഷം; പ്രത്യേകം പൂജ

കോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി... ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്നു... ഇടപെടണമെന്ന് അപേക്ഷകോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി... ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്നു... ഇടപെടണമെന്ന് അപേക്ഷ

English summary
9 RSS Workers are convicted in kadavur jayan murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X