ഒരു വാര്‍ഡില്‍ യുഡിഎഫിന് 9 സ്ഥാനാര്‍ഥികള്‍; വോട്ടെടുപ്പിന് മുമ്പേ പോര്, ലക്ഷ്യം വൈസ് പ്രസിഡന്റ്
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഓരോ പാര്‍ട്ടികളും അല്ലെങ്കില്‍ മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. അവര്‍ തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കും. കൂടുതല്‍ വോട്ട് കിട്ടുന്ന വ്യക്തിയെ വിജയിയായി പ്രഖ്യാപിക്കും. മറ്റുള്ളവര്‍ തോല്‍വി സമ്മതിച്ച് പിന്മാറും. ഇതാണ് സാധാരണ തിരഞ്ഞെടുപ്പുകളില്‍ നടക്കുക. എന്നാല്‍ മലപ്പുറം പള്ളിക്കല്‍ പഞ്ചായത്തില്‍ കാര്യങ്ങള്‍ മറിച്ചാണ്.
കൂട്ടാലുങ്ങല്‍ വാര്‍ഡില്‍ ഒമ്പത് യുഡിഎഫ് സ്ഥാനാര്‍ഥികളാണ് കുപ്പായമിട്ട് ഇറങ്ങിയിരിക്കുന്നത്. ഏഴ് കോണ്‍ഗ്രസ് അംഗങ്ങളും രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരും. ഒരാള്‍ക്കേ മല്‍സരിക്കാന്‍ സാധിക്കൂ. എട്ട് പേരെ പിന്‍വലിപ്പിക്കണം. ഇതിന് വേണ്ടിയുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍. പ്രാദേശിക നേതാക്കള്‍ ശ്രമിച്ചിട്ട് വിജയം കാണാത്തതിനെ തുടര്‍ന്ന് ഡിസിസി നേതൃത്വം ഇടപെട്ടിരിക്കുകയാണിപ്പോള്‍.

നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനകം എട്ട് പേരുടെ പത്രിക പിന്വലിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമാണ് യുഡിഎഫില്‍ കാര്യങ്ങള്‍ ഭംഗിയാകൂ. എല്ലാവരും എന്തിന് ഒരു വാര്‍ഡില്‍ കടിച്ചുതൂങ്ങുന്നു എന്ന ചോദ്യം സ്വാഭാവികമാണ്. ജയിക്കുന്ന അംഗം പഞ്ചായത്ത് വൈസ് പ്രസിഡന്റാകുമെന്ന ധാരണയാണ് പിടിവലിക്ക് കാരണം.
പള്ളിക്കല്‍ പഞ്ചായത്ത് വിഭജിച്ച് കരിപ്പൂര്‍ പഞ്ചായത്ത് രൂപീകരിക്കണം എന്ന ആവശ്യം ഏറെ കാലമായുള്ളതാണ്. 1996ലും 2015ലും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. മുക്കാല്‍ ലക്ഷത്തോളമാണ് പഞ്ചായത്തിലെ ജനസംഖ്യ. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് മതിയായ സേവനം ലഭിക്കുന്നില്ല എന്ന ആക്ഷേപമവുമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ജോലി ഭാരവുമുണ്ട്.
സ്ഥാനാര്‍ഥിയുടെ വീടിന് നേരെ കല്ലേറ്
തദ്ദേശ തിരഞ്ഞെടുപ്പ് പോരിനിടെ കൈവിട്ട കളി. നന്നമ്പ്ര പഞ്ചായത്തില്‍ സ്ഥാനാര്‍ഥിയുടെ വീടിന് നേരെ കല്ലേറ്. സേവ് നന്നമ്പ്ര കൂട്ടായ്മയുടെ സ്ഥാനാര്‍ഥി ശാലിനി ശശിയുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇടതുപക്ഷവുമായി സഹകരിച്ച് മുന്നോട്ട് പോകുന്ന കൂട്ടായ്മയാണ് സേവ് നന്നമ്പ്ര.
കല്ലേറ് നടക്കുന്ന വേളയില്‍ വീട്ടില്‍ ശാലിനിയുടെ ഭര്‍ത്താവ് ശശി ഉണ്ടായിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോഴേക്കും അക്രമികള്‍ ഓടി മറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ശാലിനി മുന്നോട്ട് പോകുകയാണ്. അന്വേഷണം ആരംഭിച്ച പോലീസ് സ്ഥാനാര്‍ഥിയുടെ വീട് സന്ദര്‍ശിച്ചു. രാഷ്ട്രീയ എതിരാളികളാണ് സംഭവത്തിന് പിന്നിലെന്ന് പ്രചാരണമുണ്ട്.
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications