മൂവാറ്റുപുഴയില്‍ സൈക്കിള്‍ ചവിട്ടുന്നതിനിടെ 9 വയസ്സുകാരി കിണറ്റില്‍ വീണു മരിച്ചു
മൂവാറ്റുപുഴ:സൈക്കിള്‍ ചവിട്ടുന്നതിനിടെ നിയന്ത്രണം വിട്ട് ഒന്‍പതു വയസ്സുകാരി കിണറ്റില്‍ വീണു മരിച്ചു. പോത്താനിക്കാട് ഏനാനിക്കല്‍ ലൈജു ജെയിംസിന്റെയും ജിന്ജുവിന്റയും മകള്‍ ജില്‍റ്റ മരിയ ലൈജു (9) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് നാലുമണിയോടെ വീടിനടുത്തായിരുന്നു അപകടം.
സഹോദരന് ജില്ബര്ട്ടിനൊപ്പം സൈക്കിള്‍ ചവിട്ടുകയായിരുന്ന ജില്‍റ്റ കുത്തനെയുളള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് സമീപത്തുളള കിണറിനു സമീപം വീഴുകയായിരുന്നു. കിണറിന് തകര ഷീറ്റുകൊണ്ടുളള ആള്മറയുണ്ടായിരുന്നെങ്കിലും വീഴ്ച്ചയുടെ ആഘാതത്തില്‍ ഷീറ്റുകള്‍ക്കിടയിലൂടെ കുട്ടി 30 അടിയുളള കിണറിലേയ്ക്കു വീണു. നിറയെ ചെടികളും വള്ളികളും മൂടിക്കിടന്ന സ്ഥലത്തായിരുന്നു കിണര്‍. അപകടം നടന്ന ഉടന്‍ സമീപത്തു താമസിക്കുന്നവര്‍ എത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

സൈക്കിള്‍ കിണറിന് സമീപത്തു തന്നെ കിടന്നിരുന്നു. മൂവാറ്റുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുത്തപ്പോഴേയ്ക്കും മരിച്ചിരുന്നു. മൂവാറ്റുപുഴ നിര്‍മ്മല്‍ പബ്ലിക്ക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജില്‍റ്റ. ജില്റ്റയുടെ അച്ഛന് ലൈജു വിദേശത്താണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications