തെരുവ് നായ്ക്കള്‍ വീട്ടില്‍ കേറി കടിച്ചുകീറി: മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വൃദ്ധന്‍ മരിച്ചു
വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനെ (90) വയസുകാരനായ വൃദ്ധനാണ് തെരുവ് പട്ടികളുടെ അക്രമത്തെ തുടര്‍ന്ന് മരിച്ചത്.
തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വൃദ്ധന്‍ മരിച്ചു. വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനെ (90) വയസുകാരനായ വൃദ്ധനാണ് തെരുവ് പട്ടികളുടെ അക്രമത്തെ തുടര്‍ന്ന് മരിച്ചത്. വീടിന്റെ ഉമ്മറത്ത് കിടന്നുറങ്ങുകയായിരുന്ന രാഘവനെ തെരുവ് നായ്ക്കള്‍ കടിച്ച് കീറുകയായിരുന്നു.
നായ്ക്കളുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ രാഗവനെ ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്നരയോടെ മരണപ്പെടുകയായായിരുന്നു.

ബുധനാവ്ച വെളുപ്പിന് നാല് മണിയോടെയാണ് വീട്ടിന്റെ ഉമ്മറത്ത് കിടന്നുറങ്ങിയിരുന്ന രാഘവനെ നാലഞ്ച് പട്ടികള്‍ കൂട്ടമായി കടിച്ച് പറിച്ചത്. . രാഘവന്റെ മുഖം, തല, കാല് തുടങ്ങിയ ഭാഗത്തെല്ലാം ആഴത്തില്‍ മുറിവേറ്റിരുന്നു. അടുത്തിടെ തെരുവ് നായയുടെ ആക്രമത്തില്‍ കോവളം കാഞ്ഞിരംകുളത്തിനടത്ത് ഒരു വൃദ്ധ മരിച്ചിരുന്നു. സംസ്ഥാനത്ത് തെരുവ് നായ ശല്യം പെരുകിയിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയാണ്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications