Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് തൊണ്ണൂറുകാരിയെ ബലാത്സംഗം ചെയ്തുവെന്ന വാർത്ത വ്യാജമോ? ഏഷ്യാനെറ്റ് കുടുങ്ങും

കൊല്ലം: വലിയ സംസ്‌കാരമുള്ളവരെന്നും പുരോഗമന വാദികളെന്നും ഊറ്റം കൊള്ളുന്ന മലയാളികള്‍ ലജ്ജിച്ച് തല താഴ്ത്തുന്ന ഒരു അവസ്ഥ സൃഷ്ടിക്കുന്നതായിരുന്നു ആ വാർത്ത. അത്രയും നികൃഷ്ടമായ കാര്യം.

തൊണ്ണൂറ് വയസ്സുള്ള സ്ത്രീയെ കത്തിമുനയില്‍ നിര്‍ത്തി ക്രൂരമായ ബലാത്സംഗം ചെയ്തു എന്ന വാര്‍ത്തയാണ്. അയല്‍ വാസി തന്നെയാണ് ഇത് ചെയ്തതെന്നും വാർത്തയിൽ ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു ഇത് പുറത്ത് കൊണ്ടുവന്നത്.

എന്നാല്‍ പ്രമുഖ ചാനലുകളെല്ലാം റിപ്പോര്‍ട്ട് ചെയ്യുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടുകയും ചെയ്ത ഈ വാര്‍ത്ത തെറ്റാണെന്ന രീതിയില്‍ വൈകുന്നേരം ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. വൈദ്യപരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സൂചന.

ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ ഇങ്ങനെ ആയിരുന്നു....

മനസ്സ് മരവിപ്പിക്കുന്ന സംഭവം

മനസ്സ് മരവിപ്പിക്കുന്ന സംഭവം

അഞ്ച് ദിവസം മുമ്പാണ് സംഭവം നടന്നത്. കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന തൊണ്ണൂറുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്.

അര്‍ദ്ധ രാത്രിയ്ക്ക് ശേഷം

അര്‍ദ്ധ രാത്രിയ്ക്ക് ശേഷം

രാത്രി രണ്ട് മണിയോടെ വീടിന്റ പിന്‍വാതിലിലൂടെയാണ് അക്രമി അകത്ത് പ്രവേശിച്ചത്. തുടര്‍ന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു.

പരിചയക്കാരന്‍

പരിചയക്കാരന്‍

വീടിന്റെ പിറകുവശത്തെ വാതില്‍ പുറത്ത് നിന്ന് തുറക്കാമെന്ന് അറിയുന്ന ആള്‍ തന്നെയാണ് ഇതിന് പിന്നില്‍. ബലാത്സംഗ ശ്രമം ചെറുക്കാന്‍ ശ്രമിച്ചെങ്കിലും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തന്നെ കീഴ്‌പ്പെടുത്തുകയായിരുന്നു എന്നാണ് അവര്‍ പറയുന്നത്.

ബന്ധുക്കള്‍

ബന്ധുക്കള്‍

താന്‍ ബലാത്സംഗത്തിന് ഇരയായ കാര്യം വൃദ്ധയായ സ്ത്രീ അടുത്ത ബന്ധുക്കളെ അറിയിച്ചിരുന്നു. പക്ഷേ ആശുപത്രിയില്‍ കൊണ്ടുപോകാനോ പോലീസില്‍ വിവരമറിയിക്കാനോ ഇവര്‍ തയ്യാറായില്ല.

മൂടിവച്ചു

മൂടിവച്ചു

സംഭവം ബന്ധുക്കള്‍ മനപ്പൂര്‍വ്വം മൂടിവയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞ വാര്‍ഡ് മെമ്പര്‍ പോലും സംഭവം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ല.

വാര്‍ഡ് മെമ്പറെ എന്ത് ചെയ്യണം

വാര്‍ഡ് മെമ്പറെ എന്ത് ചെയ്യണം

വാര്‍ഡ് മെമ്പര്‍ ഒരു സ്ത്രീ ആണ്. അവര്‍ ഈ വിവരം അറിഞ്ഞിരുന്നു. അക്രമിക്ക് ശിക്ഷ നല്‍കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനാണത്രെ സ്ത്രീയായ വാര്‍ഡ് മെമ്പര്‍ പറഞ്ഞത്.

മക്കളില്ല

മക്കളില്ല

ബലാത്സംഗത്ത് ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയതാണ്. മക്കളില്ല. ഇരുപത് വര്‍ഷമായി ഇവര്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. കാര്‍സര്‍ ബാധിതകൂടിയാണ്.

ആഗ്രഹമുണ്ട്

ആഗ്രഹമുണ്ട്

തന്നെ ഉപദ്രവിച്ചവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ ബന്ധുക്കള്‍ ആരും സഹായിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ്

ഏഷ്യാനെറ്റ് ന്യൂസ്

ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം എന്ന രീതിയിൽ ആഘോഷിക്കപ്പെട്ടെങ്കിലും അവസാനം ഏഷ്യാനെറ്റിന് തന്നെ ഇത് തിരിച്ചടിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+