• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിയന്ത്രണത്തില്‍ ഇളവ്; കുറുവയില്‍ 950 പേര്‍ക്ക് പ്രതിദിനം പ്രവേശിക്കാം

  • By desk

കല്‍പ്പറ്റ: കുറുവാദ്വീപില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കുറുവാദ്വീപില്‍ പ്രവേശിക്കാനുള്ള സന്ദര്‍ശകരുടെ എണ്ണം ഒരു ദിവസം താല്‍കാലികമായി 950 ആയി വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മുമ്പ് 400 പേര്‍ക്ക് മാത്രമാണ് ഒരു ദിവസം പ്രവേശനം ലഭിച്ചിരുന്നത്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സഹകരിച്ച പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്കും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ജില്ലാ കലക്ടര്‍ നന്ദി അറിയിച്ചു.

കുറുവാ ദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ കുറുവ ജനകീയ സമിതി എന്നിവയുടെ നേതൃത്വത്തില്‍ മാനന്തവാടി സബ്ബ് കളക്ടര്‍ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചിരുന്നു. ഡിവിഷന്‍ കൗണ്‍സിലര്‍ ഹരി ചാലിഗദ്ധ സമരം ഉദ്ഘാടനം ചെയ്തു.കെ സുഗതന്‍, ടി ജി ജോണ്‍സണ്‍, കെ ആര്‍ റോയ്, വിജയ് ലക്ഷമി എന്നിവര്‍ നേതൃത്വം നല്‍കി.എ ഐ സി സി അംഗവും മുന്‍ മന്ത്രിയുമായ പി കെ ജയലക്ഷ്മി സമരപന്തല്‍ സന്ദര്‍ശിച്ചു. എന്നാല്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് വൈകുന്നേരം 5 മണിയോടെ സമരം അവസാനിപ്പിക്കുകയും നഗരത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തുകയും ചെയ്തു.

kuruva

എന്നാല്‍ കുറുവാദ്വീപ് വിഷയത്തില്‍ സി പി ഐ-സി പി എം പോര് ഇനിയും അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഇരുപാര്‍ട്ടികളും നടത്തുന്ന പരസ്യപ്രസ്താവനകള്‍. കലക്ടറുടെ പുതിയ തീരുമാനം വനംവകുപ്പ് കൈയ്യാളുന്ന സി പി ഐക്കാണ് കൂടുതല്‍ തിരിച്ചടിയായത്. കഴിഞ്ഞ ഏതാനം മാസങ്ങളായി കുറുവവിഷയത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യം പതിവായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഒ ആര്‍ കേളു എം എല്‍ എ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുകയായിരുന്നു. നിയന്ത്രണം പൂര്‍ണമായി ഒഴിവാക്കാതെ സത്യഗ്രഹം അവസാനിപ്പിക്കില്ലെന്നതാണ് സി പി എം വ്യക്തമാക്കുന്നത്. ഇതോടെ വരുംദിവസങ്ങളിലും കുറുവ വിഷയം ഇരുപാര്‍ട്ടികളും തമ്മിലുള്ള കൂടുതല്‍ കലഹത്തിലേക്കാവുമെന്നുറപ്പായി.

കുറുവയുടെ ജൈവവൈവിധ്യങ്ങള്‍ സംരക്ഷിച്ച് കൊണ്ടുള്ള ടൂറിസമാണ് നടപ്പിലാക്കേണ്ടതന്നാണ് സി പി ഐ ജില്ലാനേതൃത്വത്തിന്റെ അഭിപ്രായം. 900 ഏക്കര്‍ ഭൂമി വിസ്തൃതിയുള്ള കുറുവ വനത്തിലേക്ക് അനിയന്ത്രിതമായി സഞ്ചാരികളെ കടത്തിവിടണമെന്ന് ആവിശ്യപ്പെടുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ലോകത്തിലെല്ലായിടത്തും ഇങ്ങനെയുള്ള ടൂറിസം കേന്ദ്രങ്ങളില്‍ നിയന്ത്രത ടൂറിസമാണ് നടത്തി വരുന്നത്. വയനാട്ടിലെതന്നെ മുത്തങ്ങയില്‍ 420, തോല്‍പ്പെട്ടിയില്‍ 420, ചെമ്പ്രയില്‍ 200 എന്നിങ്ങന്നെയാണ് സന്ദര്‍ശകരെ ഒരുദിവസം പ്രവേശപ്പിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈല്‍ഡ് ലൈഫ് ഇന്ത്യയിലെ സീനിയര്‍ സയന്റിസ്റ്റ് ബിത്പാല്‍ സിന്‍ഹയുടെ കുറുവയെ സംബന്ധിച്ച കരിയങ്ങ് കപ്പാസിറ്റി പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാത്തിലാണ് വനം വകുപ്പ് നിലവില്‍ സന്ദര്‍ശകരുടെ എണ്ണം നാനൂറായി നിജപ്പെടുത്തിയത്. വിശദമായി ശാസ്ത്രിയ രീതിയിലുള്ള ഒരു പഠനവും കുടിനടത്തിയശേഷം ആവശ്യമെങ്കില്‍ നിലവിലുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തമെന്നണ് സി പിഐയുടെ നിലപാടെന്നും വാര്‍ത്തസമ്മേളനത്തില്‍ സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍ സി പി ഐ വയനാട് ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ഇ.ജെ.ബാബു, ജോണിമറ്റത്തിലാനി, രജിത്ത്കമ്മന, സി പി ഐ മാനന്തവാടി ലോക്കല്‍ സെക്രട്ടറി കെ.പി.വിജയന്‍ എന്നിവര്‍ പറഞ്ഞു.

English summary
950 persons per day can enter Kuruva island
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more