കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

96 സെക്രട്ടറിമാർ , 10 പുതിയ ജനറൽ സെക്രട്ടറിമാർ; കെപിസിസിയുടെ ജംബോ ഭരവാഹി പട്ടിക പ്രസിദ്ധീകരിച്ചു

Google Oneindia Malayalam News

ദില്ലി: അധികമായി 10 ജനറല്‍ സെക്രട്ടറിമാരേയും 96 സെക്രട്ടറിമാരേയും 175 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള കെപിസിസിയുടെ ജംബോ പട്ടിക എഐസിസി അംഗികരിച്ചു. കെപിസിസിക്ക് ജംബോ കമ്മിറ്റി വേണ്ടെന്ന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാട് തള്ളിയാണ് പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയത്. അധ്യക്ഷസ്ഥാനം ഏറ്റെടുത്തത് മുതല്‍ ജംബോ കമ്മറ്റിക്ക് എതിരായിരുന്ന മുല്ലപ്പള്ളിയുടെ നിലപാടിനെ ഗ്രൂപ്പുകളുടെ സമ്മര്‍ദത്തില്‍ ഹൈക്കമാന്‍ഡ് തള്ളുകയായിരുന്നു.

കെപിസിസി നല്‍കിയ നിര്‍വാഹക സമിതിയില്‍ നിന്നും 28 പേരെ വെട്ടിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. നിർവ്വാഹകസമിതിയിൽ യുഡിഎഫ് കൺവീർ ബെന്നി ബഹനാന്റെ പേരില്ല. ജനറല്‍ സെക്രട്ടറിമാരില്‍ വനിതാ പ്രാതിനിധ്യം വേണമെന്ന ആവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചിരുന്നു. ഇതുപ്രകാരം പുതുക്കിയ പട്ടികയാണ് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്.

 congressa

പുതിയ പട്ടികയില്‍ പികെ ജയലക്ഷ്മിയേയും ദീപ്തി മേരി വര്‍ഗീസിനേയും ജനറല്‍ സെക്രട്ടറിമാരാക്കിയെങ്കിലും 44 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് പേര്‍ മാത്രമാണ് വനിതകള്‍. വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് ഒരാളും സെക്രട്ടറി മാരില്‍ ഒമ്പത് പേരും വനിതകളാണ്. പ്രസിഡന്റ് ഉള്‍പ്പെടെ നിലവിലുള്ള 50 ഭാരവാഹികള്‍ക്ക് പുറമേയാണ് പുതിയ ഭാരവാഹി പട്ടിക. 84 പേരുടേത് വലിയ പട്ടികയെന്ന് പറഞ്ഞ് ആദ്യം തിരച്ചയച്ച സെക്രട്ടറിമാരുടെ ലിസറ്റ് തിരിച്ച് 96 പേരുമായി അയച്ചപ്പോള്‍ ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. കെ വി തോമസിന് ഭാരവാഹി പട്ടികയിൽ സ്ഥാനം നൽകിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

English summary
96 secretaries, 10 new general secretaries; KPCC announces jumbo list of office bearers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X