കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 9659 മയക്കുമരുന്നു കേസുകളും 40,000 അബ്കാരി കേസുകളും രജിസ്റ്റര്‍ ചെയ്തു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 9659 മയക്കുമരുന്നു കേസുകളും 40,000 അബ്കാരി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മാനന്തവാടി കമ്മ്യൂണിറ്റി ഹാളില്‍ എക്സൈസ് കോംപ്ലക്സിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മദ്യവര്‍ജ്ജനമാണ് ഏറ്റവും നല്ല മാര്‍ഗം. ലഹരിക്കെതിരെയുള്ള ബോധവതക്കരണത്തിലൂടെ ആരോഗ്യവും കുടുംബവും തകര്‍ക്കുന്ന ലഹരിയില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മദ്യവര്‍ജ്ജന ബോധവത്ക്കരണ പരിപാടികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് സമയബന്ധിതമായി ബോധവത്ക്കരണം നല്‍കിയാല്‍ അവരെയും മദ്യത്തിന്റെ വിപത്തില്‍ നിന്നും അകറ്റിനിര്‍ത്താനാവും. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിമുക്തി ക്ലബ്ബുകള്‍ സജീവമാക്കേണ്ടതുണ്ട്. കുടുംബശ്രീ വീട്ടമ്മമാരും, വിദ്യാഭ്യാസ സ്ഥാപന അധികൃതരും നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് എക്സൈസിന്റേയും പോലീസിന്റേയും സഹകരണം ലഭ്യമാക്കും. ലഹരി വിരുദ്ധ ക്ലബുകള്‍, എന്‍ എസ് എസ്, എന്‍ സി സി, എസ് പി സി വിദ്യാര്‍ത്ഥികള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്നത് തടയുന്നതിന് ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. പുകയില ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുന്നത് കോളനിനിവാസികള്‍ക്ക് ശക്തമായ ബോധവത്ക്കണം നല്‍കണം.

news

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒ ആര്‍ കേളു എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.സുരേഷ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. മുഹമ്മദ് ഇഷാഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ ചുമതല വഹിക്കുന്ന പ്രദീപ ശശി, ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ഡി.സന്തോഷ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയുള്ള കെ.ജെ.പൈലി തുയങ്ങിയവര്‍ സംബന്ധിച്ചു.

English summary
9659 drugs case and 40000 abcari cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X