കേരളത്തിൽ ഇന്ന് കൊറോണ ബാധിച്ചത് 97 പേർക്ക്, രോഗമുക്തി 89 പേർക്ക്, 65 പേർ വിദേശത്ത് നിന്ന് വന്നവർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 89 പേര്‍ ഇന്ന് കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് ഒരു മരണവും ഉണ്ടായി. കണ്ണൂർ സ്വദേശിയായ എക്സൈസ് ഡ്രൈവർ സുനിൽ ആണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 29 പേരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുടെ കണക്കിങ്ങനെ: മഹാരാഷ്ട്ര- 12, ദില്ലി-7, തമിഴ്‌നാട്-5, ഹരിയാന-2, ഗുജറാത്ത്-2, ഒറീസ-1. തിരുവനന്തപുരത്ത് 9 പേരും കൊല്ലം 8 പേരും പത്തനംതിട്ട 3 പേരും ആലപ്പുഴ 10 പേരും കോട്ടയം 2 പേരും കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ 4 പേരും തൃശൂര്‍ 22 പേരും പാലക്കാട് 11 പേരും മലപ്പുറം 2 പേരും കോഴിക്കോട് ഒരാളും വയനാട് രണ്ട് പേരും കാസര്‍കോട് പതിനൊന്ന് പേരും നെഗറ്റീവായി.

പാലക്കാട്-14, കൊല്ലം-13, കോട്ടയം-11, പത്തനംതിട്ട-11, ആലപ്പുഴ-9, എറണാകുളം-6, തൃശൂര്‍-6, ഇടുക്കി- 6, തിരുവന്തപുരം-5, കോഴിക്കോട് 5, മലപ്പുറം-4, കണ്ണൂര്‍ -4, കാസര്‍കോട് -3 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുളള കണക്ക്. ഇന്ന് 4813 സാമ്പിളുകള്‍ പരിശോധിച്ചു.
Recommended Video
2794 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1358 പേരാണ് ചികിത്സയിലുളളത്. 126839 പേരാണ് നിരീക്ഷണത്തിലുളളത്. 1967 പേരാണ് ആശുപത്രിയിലുളളത്. ഇന്ന് 190 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 108 ആയി.
പരിശോധനാ സൗകര്യം ഇല്ലാത്ത കുവൈത്ത്, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് സംസ്ഥാനം വഴി പരിശോധനാ കിറ്റ് ലഭ്യമാക്കുന്നതിനുളള ചര്‍ച്ച പുരോഗമിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. പുറത്ത് നിന്നെത്തിയ 1172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 662 പേര്‍ വിദേശത്ത് നിന്നും 503 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications