പ്രളയ ഫണ്ടില്‍ സംഭാവന നല്കിയ തുക തിരികെ വേണം, അപേക്ഷയുമായി 97 പേര്, 16 മലയാളികളും
തിരുവനന്തപുരം: കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കിയ 97 പേര് പണം തിരികെ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവര്‍ 97 പേര് ചേര്‍ന്ന് 55.18 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ഈ തുക തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ആദ്യമായാണ് പ്രളയകാലത്ത് സംഭാവന നല്കിയ പണം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തുന്നത്.

2018ലെ പ്രളയകാലത്ത് 4900 കോടി രൂപയാണ് സര്‍ക്കാരിന്റെ ദുരതാശ്വാസനിധിയിലേക്ക് എത്തിയത്. ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കാന്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയതും അന്നാണ്. പണം തിരികെ ആവശ്യപ്പെട്ടവര്‍ പറയുന്ന പ്രധാനകാരണം , ദുരിതാശ്വാസനിധിയിലേക്ക് ഓണ്‍ലൈനായി പണം കൈമാറുമ്പോള്‍ വന്ന പിശകാണ് പണം തിരികെ ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ പറയുന്നു. ചിലര്‍ തുക രേഖപ്പെടുത്തിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയെന്ന് കാട്ടി ബാക്കി തുര തിരികെ ആവശ്യപ്പെടുന്നവരുമുണ്ട്.
2018ലെ പ്രളയകാലത്ത് രാജ്യത്തെ കോടതികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇങ്ങനെ പണം അടച്ചവര്‍ രസീത് കോടതിയില്‍ ഹാജരാക്കി പണം തിരികെ വാങ്ങുന്നുവെന്ന സംശയമുണ്ട്. അതേസമയം, പണം തിരികെ ആവശ്യപ്പെട്ട 97 പേരില്‍ 16 പേര് കേരളത്തില്‍ നിന്നുള്ളവരാണ്. ഹോങ്കോംങില്‍ നിന്നും 90000 രൂപ സംഭാവന ചെയ്ത സംഘടനയും പണം തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടുകാരനായ കെ സുന്ദരേശ്വരനാണ് ഏറ്റവും ഉയര്‍ന്ന തുക തിരിച്ചു വാങ്ങുന്നത്. 4,95,000 രൂപ. അതേസമയം, കൊവിഡ് ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിരവധി പേരാണ് സംഭാവന ചെയ്യുന്നത്. ഇതുവരെ 344 കോടി രൂപയാണ് സംഭാവനയായി ലഭിച്ചിരിക്കുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications