കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയ ഫണ്ടില്‍ സംഭാവന നല്‍കിയ തുക തിരികെ വേണം, അപേക്ഷയുമായി 97 പേര്‍, 16 മലയാളികളും

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ 97 പേര്‍ പണം തിരികെ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവര്‍ 97 പേര്‍ ചേര്‍ന്ന് 55.18 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ഈ തുക തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ആദ്യമായാണ് പ്രളയകാലത്ത് സംഭാവന നല്‍കിയ പണം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തുന്നത്.

flood

2018ലെ പ്രളയകാലത്ത് 4900 കോടി രൂപയാണ് സര്‍ക്കാരിന്റെ ദുരതാശ്വാസനിധിയിലേക്ക് എത്തിയത്. ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കാന്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയതും അന്നാണ്. പണം തിരികെ ആവശ്യപ്പെട്ടവര്‍ പറയുന്ന പ്രധാനകാരണം , ദുരിതാശ്വാസനിധിയിലേക്ക് ഓണ്‍ലൈനായി പണം കൈമാറുമ്പോള്‍ വന്ന പിശകാണ് പണം തിരികെ ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ പറയുന്നു. ചിലര്‍ തുക രേഖപ്പെടുത്തിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയെന്ന് കാട്ടി ബാക്കി തുര തിരികെ ആവശ്യപ്പെടുന്നവരുമുണ്ട്.

2018ലെ പ്രളയകാലത്ത് രാജ്യത്തെ കോടതികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇങ്ങനെ പണം അടച്ചവര്‍ രസീത് കോടതിയില്‍ ഹാജരാക്കി പണം തിരികെ വാങ്ങുന്നുവെന്ന സംശയമുണ്ട്. അതേസമയം, പണം തിരികെ ആവശ്യപ്പെട്ട 97 പേരില്‍ 16 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഹോങ്കോംങില്‍ നിന്നും 90000 രൂപ സംഭാവന ചെയ്ത സംഘടനയും പണം തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടുകാരനായ കെ സുന്ദരേശ്വരനാണ് ഏറ്റവും ഉയര്‍ന്ന തുക തിരിച്ചു വാങ്ങുന്നത്. 4,95,000 രൂപ. അതേസമയം, കൊവിഡ് ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിരവധി പേരാണ് സംഭാവന ചെയ്യുന്നത്. ഇതുവരെ 344 കോടി രൂപയാണ് സംഭാവനയായി ലഭിച്ചിരിക്കുന്നത്.

English summary
97 People demanded to give back the funds donated during Flood time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X