Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസിയ്ക്ക് ഇത്തവണയും വിജയ തിളക്കം

വടകര: കഴിഞ്ഞ ആറ് വര്‍ഷമായി കടമേരി ആര്‍ എ സി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എസ് എസ് എല്‍ സി ഫലം 99 ശതമാനമാണ്. ഇക്കുറിയും അത് തെറ്റിച്ചില്ല. തുടര്‍ച്ചയായി ഏഴാം തവണയും കടമേരി ആര്‍ എ സി ഹയര്‍ സെക്കന്റി സ്‌കൂളില്‍ 99 ശതമാനത്തിന്റെ വിജയത്തിളക്കം.

ഈ പ്രാവശ്യം പതിനൊന്ന് വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ഗ്രേഡോഡുകൂടി വിജയ്ച്ചിരിക്കുന്നത്. അബദുള്‍ ഫത്ത്, അപര്‍ണ, അര്‍ഷക് ഷയിന്‍, ഫാത്തിമ ഷിഫാന, മുഹമ്മദ് ആസിഫ്, നജ്‌ല അബ്ദുള്ള, റയീസ്, ഷഫ്‌ന ഷെറിന്‍, സ്‌നേഹ രതീഷ്, ശ്രീപ്രിയ, ഭാഗ്യശ്രീ എന്നിവരാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്.

RAC school sslc result

ഇത്തവണ എസ് എസ് എല്‍ സിയ്ക്ക് റെക്കോര്‍ഡ് വിജയമായിരുന്നു. 95.47 ശതമാനം വിദ്യാര്‍ത്ഥികള്‍ എസ് എസ് എല്‍ സി എന്ന കടമ്പ കടന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.3 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കുറിയുള്ളത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം. 4,64,310 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,42,606 വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.

565 വിദ്യാര്‍ത്ഥികളാണ് ഇപ്രാവശ്യം ആര്‍ എ സിയില്‍ നിന്ന് എസ് എല്‍ സി പരീക്ഷ എഴുതിയത്. ഹയര്‍ സെക്കന്റി വിഭാഗത്തിലും ആര്‍ എ സി മികച്ച വിജയം നേടാറുണ്ട്. പോയവര്‍ഷം പ്ലസ്ടുവിന് 95 ശതമാനമായിരുന്നു വിജയം. ഇപ്രാവശ്യം ഈ വിജയശതമാനവും ഉയരുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+