കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

99.3% നോട്ടുകളും തിരിച്ചെത്തി; ഇനി വിനു പറയുന്ന പണി കെ സുരേന്ദ്രന്‍ ചെയ്യുമോയെന്ന് സോഷ്യല്‍ മീഡിയ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സുരേന്ദ്രനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയ | Oneindia Malayalam

കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും സുപ്രധാനപരമായ നടപടിയായിരുന്നു നോട്ട് നിരോധനം. രാജ്യത്ത് അന്ന് വരെ നിലവിലുണ്ടായിരുന്ന ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിക്കുന്നതായി നരേന്ദ്രമോദി അറിയിച്ചത് 2017 നവംബര്‍ എട്ടിന് രാത്രി ഒന്‍പത് മണിയോടെയായായിരുന്നു.

രാജ്യത്തെ കള്ളപ്പണം കുറയക്കുക, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ലഭിക്കുന്നതിന് തടയിടുക, കള്ളനോട്ടുകള്‍ ഇല്ലാതാക്കു തുടങ്ങിയ മഹത്തായ ലക്ഷ്യങ്ങളായിരുന്നു അന്ന് കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനത്തിലൂടെ ലക്ഷ്യം വെച്ചത്. ആസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ റിപ്പോര്‍ട്ട് ഇന്ന പുറത്തു വന്നതോടെ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പഴയ ചാനല്‍ ചര്‍ച്ച പൊടിതട്ടിയെടുത്ത് പുറത്തു കൊണ്ടുവന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

നോട്ടു നിരോധനം

നോട്ടു നിരോധനം

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കേ കേരളത്തിലെ ബിജെപി നേതാക്കള്‍ ധനമന്ത്രി തോമസ് ഐസക്കുമായി പരസ്യമായി തന്നെ ആരോപണ-പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

സുരേന്ദ്രന്‍

സുരേന്ദ്രന്‍

പ്രധാനമായും കെ സുരേന്ദ്രനായിരുന്നു തോമസ് ഐസക്കിനെതിരെ രംഗത്ത് വന്നിരുന്നത്. അസാധുവാക്കിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിലേക്ക് തിരിച്ചെത്തുമ്പോള്‍ മൂന്നുലക്ഷം കോടിയുടെ കുറവുണ്ടാകുമെന്നാണ് ഏഷ്യാനെറ്റിലെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് സുരേന്ദ്രന്‍ അന്ന് പറഞ്ഞിരുന്നത്.

വിനു പറയുന്ന പണി

വിനു പറയുന്ന പണി

താന്‍ പറയുന്ന അത്രയും പണം കുറവില്ലെങ്കില്‍ ചര്‍ച്ച നയിക്കുന്ന വിനു പറയുന്ന പണി ചെയ്യാന്‍ താന്‍ തയ്യാറാണെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. ആസാധുവാക്കിയ നോട്ടുകളില്‍ തിരിച്ചെത്തിയവയുടെ കണക്ക് ഇന്ന് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ടതോടെ സുരേന്ദ്രന്റെ പഴയ പ്രസ്താവനയുടെ വീഡിയോ 'കുത്തിപ്പൊക്കി'യിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

15.41 ലക്ഷം കോടി

15.41 ലക്ഷം കോടി

അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയിരിക്കുന്നുവെന്നാണ് ആര്‍ബിഐ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നോട്ട് നിരോധനം നടക്കുമ്പോള്‍ ആയിരത്തിന്റേയും അഞ്ഞൂറിന്റേതുമായി 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്.

99.3 ശതമാനവും

99.3 ശതമാനവും

ഇതില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യ്കതമാക്കുന്നത്. അതായത് 15.31 ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തിയിരിക്കുന്നു. ഇതോടെയാണ് സുരേന്ദ്രന്‍ പഴയ വാക്ക്പാലിക്കുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയിയില്‍ നിറഞ്ഞത്.

അന്ന് പറഞ്ഞത്

അന്ന് പറഞ്ഞത്

'' കള്ളപ്പണം നോട്ടായിട്ടല്ല ഉള്ളത്, ഞാന്‍ വെല്ലുവിളിക്കുന്നു തോമസ് ഐസകിനെ. ഏറ്റവു ചുരുങ്ങിയത് ഒരു മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് റിസര്‍വ് ബാങ്കില്‍ ഇല്ലെങ്കില്‍ വിനു പറയുന്ന പണി ഞാന്‍ തയ്യാറാണ്.

തോമസ് ഐസക് പറയുന്നത്

തോമസ് ഐസക് പറയുന്നത്

14 ലക്ഷത്തില്‍ ഒരു 11 ലക്ഷത്തില്‍ കൂടുതല്‍ നോട്ട് തിരിച്ചു വരാന്‍ പോകുന്നില്ല. പിന്നെ എന്ത് ന്യായമാണ് തോമസ് ഐസക് പറയുന്നത്'' ഇതായിരുന്നു അന്ന് ചാനല്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്‍ പറഞ്ഞത്.

നടക്കാന്‍ പോകുന്നില്ല.

നടക്കാന്‍ പോകുന്നില്ല.

നോട്ട് നിരോധനം നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്, അത് അംഗീകരിക്കുന്നു. എന്നാല്‍ തോമസ് ഐസക് പറഞ്ഞകാര്യങ്ങള്‍ നടക്കാന്‍ പോകുന്നില്ല. ഞാന്‍ നാല് ലക്ഷം കൂടുതലാണ് പ്രവചിക്കുന്നത് എങ്കിലും കുറഞ്ഞത് മൂന്ന് ലക്ഷം കോടി രൂപയെങ്കിലും ഉറപ്പാണെന്നും സുരേന്ദ്രന്‍ അന്ന് പറഞ്ഞിരുന്നു.

കള്ളപ്പണക്കാര്‍ക്ക് ഇരുട്ടടി

കള്ളപ്പണക്കാര്‍ക്ക് ഇരുട്ടടി

കള്ളപ്പണക്കാര്‍ക്ക് ഇരുട്ടടി നല്‍കുന്നാതാണ് നോട്ട് നിരോധനം എന്നായിരുന്നു കേന്ദ്രസര്‍ക്കാരും ബിജെപിയും പ്രധാനമായും വിശദീകരിച്ചിരുന്നത്. അസാധുവായ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ കള്ളപ്പണക്കാര്‍ തയ്യാറാകില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കരുതിയിരുന്നത്.

റിസര്‍വ്വ് ബങ്ക് കണക്കുകള്‍

റിസര്‍വ്വ് ബങ്ക് കണക്കുകള്‍

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പതിനായിരം കോടി രൂപയുടെ നോട്ടുകള്‍ മാത്രമേ തിരിച്ച് ബാങ്കുകളിലേയക്ക് എത്താതിരുന്നുള്ളുവെന്നാണ് റിസര്‍വ്വ് ബങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നോട്ട് അസാധുവാക്കലിനു ശേഷം പണമിടപാടുകളില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.

വീഡിയോ

സുരേന്ദ്രന്‍റെ വെല്ലുവിളി

English summary
99 percentage of banned notes reach back says rbi 99.3%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X