നീറ്റ് പരീക്ഷയിൽ തോറ്റതിന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു
നീറ്റ് പരീക്ഷയിൽ തോറ്റതിന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ സ്വദേശിയായ 19 കാരിയാണ് ആത്മഹത്യ ചെയ്തത് . താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്.
നീറ്റ് പരീക്ഷയിലെ പരാതി ഭീതിമൂലം കഴിഞ്ഞ ദിവസം തമിഴ് നാട്ടിലെ തെങ്കാശി സ്വദേശിയും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. 21 കാരിയായ രാജലക്ഷ്മി ഇതിനുമുന്‍പ് രണ്ടു തവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു. എന്നാൽ രണ്ട് തവണ പരാജയപ്പെട്ട രാജലക്ഷ്മി മൂന്നാം തവണയും തോൽക്കുമോ എന്ന് ഭയന്നാണ് ആത്മഹത്യ ചെയ്തത്.

ബുധനാഴ്ച രാത്രിയോടെയാണ് നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 18,72,343 വിദ്യാർഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. ഫലം ഔദ്യോഗിക വെബ്സൈറ്റ് ആയ http://neet.nta.nic.in വഴി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും.
അതേസമയം, അടുത്തിടെ പുറത്തുവന്ന നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് തമിഴ്‌നാട്. എൻസിആർബിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത ആത്മഹത്യകളുടെ 11.5% തമിഴ് നാട്ടില്‍ നിന്നാണ്.












Click it and Unblock the Notifications