കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിവസ്ത്രത്തില്‍ വിദഗ്ദമായി തുന്നിച്ചേര്‍ത്ത് 1 കോടിയുടെ സ്വര്‍ണക്കടത്ത്; 19കാരി കരിപ്പൂരില്‍ പിടിയില്‍

Google Oneindia Malayalam News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. 1.884 കിലോ സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയായ 19കാരി ഷഹലയെ പൊലീസ് വിമാനത്താവളത്തിന് പുറത്തുവച്ചാണ് പിടികൂടിയത്. മൂന്ന് പാക്കറ്റ് സ്വര്‍ണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവാതി ശ്രമിച്ചത്.

1

ആഭ്യന്തര വിപണിയില്‍ ഈ സ്വര്‍ണത്തിന് ഒരു കോടി രൂപ വിലവരും. ഞായറാഴ്ച രാത്രി പത്തരയ്ക്ക് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് യുവതി കരിപ്പൂരിലേക്ക് എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തെത്തിയ യുവതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

2

യുവതിയെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അതിനെയൊക്കെ പ്രതിരോധിക്കുന്ന മറുപടികളാണ് യുവതി നല്‍കിയത്. തുടര്‍ന്നാണ് ലഗേജ് വിശദമായി പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ ഇതില്‍ നിന്നൊന്നും പൊലീസിന് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

3

ശേഷം ദേഹ പരിശോധന നടത്തിയപ്പോള്‍ യുവതിയുടെ അടിവസ്ത്രത്തിനുള്ളില്‍ മൂന്ന് പാക്കറ്റുകളിലായി വിദഗ്ദമായി തുന്നിച്ചേര്‍ത്ത നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. യുവതിയെ പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തവരികയാണ്. ഈ സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തച്ചവര്‍ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

4

സമ്പത്ത് കൊണ്ട് ആറാടാം, ലോട്ടറി എടുക്കാന്‍ പറ്റിയ സമയം; ഈ ഭാഗ്യരാശിക്കാര്‍ക്ക് അടിപൊളി സമയംസമ്പത്ത് കൊണ്ട് ആറാടാം, ലോട്ടറി എടുക്കാന്‍ പറ്റിയ സമയം; ഈ ഭാഗ്യരാശിക്കാര്‍ക്ക് അടിപൊളി സമയം

ഇപ്പോള്‍ പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. ഇതോടൊപ്പം തുടരന്വേഷണത്തിന് വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് സമര്‍പ്പിക്കും. കോഴിക്കോട് വിമാമനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടുന്ന 87ാം സ്വര്‍ണക്കടത്ത് കേസാണിത്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘവുമായി യുവതിക്ക് ബന്ധമുണ്ടെന്നാണ് സൂചന. ആരാണ് സ്വര്‍ണം കൊടുത്തയച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

5

ഹിന്ദുകുട്ടികളെ സാന്താക്ലോസിന്റെ വേഷം ധരിപ്പിക്കുന്നു; ലക്ഷ്യം ക്രിസ്ത്യന്‍ മതപരിവര്‍ത്തനമാണോ'ഹിന്ദുകുട്ടികളെ സാന്താക്ലോസിന്റെ വേഷം ധരിപ്പിക്കുന്നു; ലക്ഷ്യം ക്രിസ്ത്യന്‍ മതപരിവര്‍ത്തനമാണോ'

കഴിഞ്ഞ ആഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലും ഒരു കോടി രൂപയുടെ മുകളിലുള്ള സ്വര്‍ണം പിടികൂടിയിരുന്നു. കസ്റ്റംസിന്റെ സ്പെഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും എയര്‍ ഇന്‍ റലിജന്‍സ് യൂണിറ്റും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്വര്‍ണം പിടികൂടിയത്.

6

'ജയ് ശ്രീറാം അല്ല, ജയ് സിയാറാം..'; ബിജെപി സീതയെ രാമനില്‍ നിന്ന് വേര്‍പെടുത്തിയെന്ന് അശോക് ഗെഹ്‌ലോട്ട്'ജയ് ശ്രീറാം അല്ല, ജയ് സിയാറാം..'; ബിജെപി സീതയെ രാമനില്‍ നിന്ന് വേര്‍പെടുത്തിയെന്ന് അശോക് ഗെഹ്‌ലോട്ട്

മലപ്പുറം സ്വദേശികളായ സാദിക്, അഹമ്മദ്, കോഴിക്കോട് സ്വദേശി റിയാസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ക്യാപ്സൂളൂകളുടെ രൂപത്തില്‍ ആക്കി ശരീരത്തില്‍ വച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ഇതിന്റെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ചും ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.

English summary
A 19-year-old native of Kasaragod was arrested for trying to smuggle gold worth Rs one crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X