സ്വരൂപിക്കേണ്ടത് 10 ലക്ഷം രൂപ: വൃക്ക രോഗബാധിതനായ യുവാവ് ശസ്ത്രക്രിയക്കായി സഹായം തേടുന്നു
വയനാട്: വൃക്ക രോഗബാധിതനായ യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. വയനാട് കാട്ടിക്കുളം അണമല അടിച്ചേരിക്കണ്ടി പ്രവീൺ (35) ആണ് ഇരുവൃക്കകളും തകരാറിലായി ദീർഘനാളായി ചികിത്സയില്‍ കഴിയുന്നത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയുന്ന മുന്‍ മാധ്യമപ്രവർത്തകന്‍ കൂടിയായ പ്രവീണ്‍ ആഴ്ച്‌ചയിൽ 3 തവണ ഡയാലിസിസ് ചെയ്താണു ജീവൻ നിലനിർത്തിയിരുന്നത്.
വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് പഴയ ജീവിതത്തിലേക്കു തിരിച്ചെത്താനുള്ള ഏക പോംവഴി. വൃക്ക നൽകാൻ അമ്മ ശാന്ത തയാറാണ്. എന്നാൽ സർജറിക്കും തുടർ ചികിത്സയ്ക്കുമായി മാത്രം പത്ത് ലക്ഷം രൂപയോളം ചിലവ് വരും. കോഴിക്കോട് മെഡിക്കൽ കോളേജില്‍ വെച്ച് തന്നെയാണ് സർജറി നടത്തുന്നത്. സർജറി കഴിഞ്ഞാല്‍ ആറുമാസമെങ്കിലും ആശുപത്രിക്ക് അടുത്ത് വീട് വാടകയ്ക്ക് എടുത്തു താമസിക്കേണ്ടി വരും. സർജറി, തുടർ ചികിത്സ, താമസം തുടങ്ങിയ എല്ലാ ചിലവുകള്‍ക്കുമായാണ് പത്ത് ലക്ഷം രൂപ കണ്ടെത്തേണ്ടത്.

നിലവിൽ തന്നെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായ കുടുംബത്തിന് ഈ തുക കണ്ടെത്തല്‍ പ്രയാസകരമായ സാഹചര്യത്തിലാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. അസുഖം കാരണം ഒരു വർഷത്തോളമായി പ്രവീണിനും ജോലിക് പോവാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ രാജേന്ദ്ര പ്രസാദ് ചെയർമാനും സികെ മനോജ് കൺവീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
കേരള ഗ്രാമീൺ ബാങ്ക് കാട്ടിക്കുളം ശാഖയിൽ 40404101135880 നമ്പർ അക്കൗണ്ട് (ഐഎഫ്എസ്സി-KLGB0040404) തുറന്നിട്ടുണ്ട്. പ്രവീണിന്റെ 9847431532 നമ്പർ വഴി ഗൂഗിൾ പേയിലൂടെയും സഹായം നൽകാം. നാട്ടിലെ ഏതു കാര്യങ്ങൾക്കും മുന്നിലുണ്ടായിരുന്ന പ്രവീണിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ നല്ലവരായ ജനങ്ങള്‍ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണു കമ്മിറ്റി ഭാരവാഹികൾ.
Account details
AC NO: 40404101135880
IFSC : KLGB0040404
Kerala Gramin Bank
Kartikulam Branch
Gpay no : 9847431532
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications