കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 58കാരന്‍ അറസ്റ്റില്‍

  • By Aswathi
Google Oneindia Malayalam News

ആലപ്പുഴ: എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അമ്പത്തിയെട്ടുകാരന്‍ അറസ്റ്റില്‍. ആലപ്പുഴ കനാല്‍ വാര്‍ഡില്‍ ബാബു എന്നയാളാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് സി ഐ ഡി മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു മാസം മുമ്പാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസി കൂടെയായ പ്രതി രണ്ട് തവണ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പരാതി. സംഭവം പുറത്തു പറഞ്ഞാല്‍ ഭീഷണിപ്പെടുത്തുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

alappuzha-map

എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം ശ്രദ്ധിച്ച വീട്ടുകതാര്‍ കാര്യം തിരക്കുകയായിരുന്നു. നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് കുട്ടി പീഡന രഹസ്യം പുറത്തു പറഞ്ഞത്. ഉടന്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി പൊലീസ് കസ്റ്റഡിയിലായതിന് ശേഷം നാട്ടുകാര്‍ രാത്രി മുതല്‍ സ്റ്റേഷനുമുന്നില്‍ തടിച്ചു കൂടിയത് സംഘര്‍ഷത്തിനിടയാക്കി.

English summary
A 58 year old man got arrest for molested eight year old girl in Alappuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X