മാവേലിക്കരയില്‍ 6 വയസ്സുകാരിയെ വെട്ടിക്കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ
ആലപ്പുഴ; മാവേലിക്കര പുന്നമ്മൂട്ടിൽ ആറു വയസുകാരിയെ പിതാവ് വെട്ടികൊലപ്പെടുത്തി. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നാണ് വിവരം.
രാത്രി ഏഴരയോടെയായിരുന്നു സംഭവം. മഴു ഉപയോഗിച്ചാണ് ശ്രീമഹേഷ് നക്ഷത്രയെ വെട്ടിയത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ ബഹളം കേട്ട് ഓടിയെത്തിയപ്പോൾ കുട്ടി സോഫയിൽ വെട്ടേറ്റ് കിടക്കുകയായിരുന്നു. ഇത് കണ്ട് ബഹളം വെച്ച് സുനന്ദ വീടിന് പുറത്തേക്ക് ഓടി. പിന്നാലെ ഓടിയ മഹേഷ് ഇവരേയും ആക്രമിച്ചു. കൈക്ക് വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

മഹേഷിന്റെ ഭാര്യ വിദ്യ മൂന്ന് വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന മഹേഷ് അടുത്തിടെ പിതാവ് ട്രെയിൻ തട്ടി മരിച്ചതിനെ തുടർന്നാണ് നാട്ടിൽ എത്തിയത്.












Click it and Unblock the Notifications