• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വോട്ടും തിരഞ്ഞെടുപ്പും ഇല്ലാത്ത കാലമാണ് വരാൻ പോകുന്നതെന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കൂ'

തിരുവനന്തപുരം: പൗരത നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ എല്‍ഡിഎഫും യുഡിഎഫും യോജിച്ചതില്‍ എതിര്‍പ്പുന്നയിക്കുന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാടില്‍ വിമര്‍ശനം ശക്തമാക്കുന്നു. കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം പരോക്ഷമായി മുല്ലപ്പള്ളിക്കെതിരെ രംഗത്തുവന്നപ്പോള്‍ കെപിസിസി അധ്യക്ഷനെ പരസ്യമായി തള്ളുകയാണ് ഇകെ സുന്നി വിഭാഗം.

പൗരത്വവിഷയം ന്യൂനപക്ഷ പ്രശ്‌നം മാത്രമാക്കാൻ മുല്ലപ്പള്ളി ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്ന സമസ്ത ഭിന്നതൾ മാറ്റിവെച്ച് യോജിപ്പാണ് വേണ്ടതെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ നേതാവ് എഎ റഹീമും രംഗത്ത് എത്തിയിരിക്കുന്നത്.

വോട്ടിനു വേണ്ടി ഒച്ചവെയ്ക്കാതിരിക്കു

വോട്ടിനു വേണ്ടി ഒച്ചവെയ്ക്കാതിരിക്കു

'വോട്ടിനു വേണ്ടി ഒച്ചവെയ്ക്കാതിരിക്കു.. വോട്ടും തിരഞ്ഞെടുപ്പും ഇല്ലാത്ത കാലമാണ് വരാന്‍ പോകുന്നതെന്ന് ആ മുല്ലപ്പള്ളിക്ക് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കൂ..'- എന്നാണ് എഎ റഹീം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ലോങ്ങ് മാർച്ച് നടത്തുമത്രേ

ലോങ്ങ് മാർച്ച് നടത്തുമത്രേ

വോട്ടിനു വേണ്ടി ഒച്ചവെയ്ക്കാതിരിക്കൂ.. വോട്ടും തിരഞ്ഞെടുപ്പും ഇല്ലാത്ത കാലമാണ് വരാൻ പോകുന്നതെന്ന് ആ മുല്ലപ്പള്ളിക്ക് ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കൂ..

നമ്മുടെ രാജ്യം ജനാധിപത്യത്തിനായി സമരമുഖത്താണ്. കണ്ണു തുറന്നുകാണൂ.. താങ്കൾ മുഖ്യമന്ത്രിയുമായും സർക്കാരുമായും സമരത്തിന് സഹകരിക്കില്ലെന്ന് പറഞ്ഞു. പകരം കോൺഗ്രസ്സ് എംപിമാർ കേരളത്തിൽ ലോങ്ങ് മാർച്ച് നടത്തുമത്രേ.

ബിനോയ് വിശ്വം അറസ്റ്റിലായി

ബിനോയ് വിശ്വം അറസ്റ്റിലായി

താങ്കൾ ഇതു പറയുമ്പോൾ കർണാടകയിൽ സിപിഐ എംപി ബിനോയ് വിശ്വം അറസ്റ്റിലായി. നിങ്ങളുടെ രാജ്യ സഭാ അംഗങ്ങളെ തെരുവിൽ കാണാനില്ല, പാർലമെന്റിൽ അവരുടെ ശബ്ദം കേൾക്കാനില്ല. രാഹുൽഗാന്ധി വിദേശയാത്രയിൽ, യെച്ചൂരിയും രാജയും പോലീസ് കസ്റ്റഡിയിൽ.

മാപ്പ് പറയണമെന്ന കൽപ്പന

മാപ്പ് പറയണമെന്ന കൽപ്പന

മതേതര സഖ്യം തകർത്തതിന് സിപിഐഎം മാപ്പ് പറയണമെന്ന കൽപ്പന കേട്ടു. ബാബരി മസ്ജിദ് തകർക്കുമ്പോൾ ആർഎസ്എസുകാർക്കെതിരെ നിങ്ങൾ അന്ന് നിറയൊഴിച്ചിരുന്നെങ്കിൽ ഇന്ന് രാജ്യത്തിന് നേർക്ക് അവർ തോക്കു ചൂണ്ടില്ലായിരുന്നു. തീവ്ര വർഗീയതക്കെതിരെ നിങ്ങൾ മൃദു സമീപനമെടുത്തപ്പോൾ അവർ വളർന്നു. രാജ്യം കീഴടക്കി, ഇന്ന് രാജ്യത്തിന് നേർക്കു അവർ നിറയൊഴിച്ചു രസിക്കുന്നു.

രാഹുലിന്‍റെ മത്സരം

രാഹുലിന്‍റെ മത്സരം

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, രാഹുലിനു പോലും താല്പര്യമുണ്ടായിരുന്നില്ല കേരളത്തിൽ വന്നു മത്സരിക്കാൻ എന്നാണ് വാർത്ത. താങ്കളും കേരളത്തിലെ ചില കോൺഗ്രസ്സ് നേതാക്കളുമാണ് ഉത്തരേന്ത്യയിൽ ബിജെപിക്ക് സുവർണാവസരം നൽകി, രാഹുലിനെ വയനാട്ടിലേക്ക് നിർബന്ധിച്ചിറക്കിയത്. ബിജെപി അത് പ്രചാരണായുധമാക്കി. ഉത്തരേന്ത്യ ബിജെപി തൂത്തുവാരി. രാജ്യം പോയാലും കുഴപ്പമില്ല, കേരളത്തിൽ ഇടതുപക്ഷം തോറ്റു കാണണമെന്നേ താങ്കൾക്കും, അതിനായി കരുനീക്കിയ കോൺഗ്രസ്സ് നേതാക്കൾക്കും ആഗ്രഹമുണ്ടായിരുന്നുള്ളു.!!

ഞങ്ങളെ പുലഭ്യം പറഞ്ഞു

ഞങ്ങളെ പുലഭ്യം പറഞ്ഞു

ഇനിയെങ്കിലും തിരിച്ചറിയൂ, വർഗീയ ഫാസിസത്തിനെതിരായ സമരങ്ങളിൽ ഇടവേളകളില്ല. നിങ്ങൾ നടത്തുന്ന സീസണൽ സമരങ്ങളിൽ സംഘപരിവാറിനെ പ്രതിരോധിക്കാനാകില്ല. ആർഎസ്എസ് ഇത്രയേറെ, ഇതിനേക്കാൾ അപകടകാരികളാണ്. അത് പണ്ടേ തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റുകൾ ആർഎസ്എസിനെതിരെ നടത്തിയ മഹാ പ്രതിരോധങ്ങൾ, രക്തസാക്ഷിത്വങ്ങൾ.. ത്യാഗ നിർഭരമായ എല്ലാ പ്രതിരോധങ്ങളെയും നിങ്ങൾ, പരിഹസിച്ചു.. ചിലപ്പോഴൊക്കെ അവർക്കൊപ്പം ചേർന്ന് പരസ്യമായി ഞങ്ങളെ പുലഭ്യം പറഞ്ഞു.

ഇന്നലെ, ഇന്നും, നാളെയും

ഇന്നലെ, ഇന്നും, നാളെയും

ഞങ്ങൾ ഇന്നലെ, ഇന്നും, നാളെയും ആർഎസ്എസിനെതിരെ സമരമുഖത്തു തന്നെയാണ്. ഒടുവിലത്തെ കമ്മൂണിസ്റ്റും ആ കടമ നിർവഹിക്കും. സീസണലായി ഇറങ്ങുന്നത് കൊണ്ടാണ് താങ്കൾക്ക് സ്ഥലജല ഭ്രമം തോന്നുന്നത്. ധൈര്യമായിരിക്കൂ ഏതു ഫാസിസത്തെയും നേരിടാൻ ധീരതയുള്ള യൗവ്വനം ഇവിടുണ്ട്. അങ്ങ് ഭയപ്പെടരുത്.

ഫേസ്ബുക്ക് പോസ്റ്റ്

എഎ റഹീം

അടിച്ചമർത്താനുറച്ച് യോഗി ആദിത്യനാഥ്, ഉത്തർ പ്രദേശിൽ പ്രക്ഷോഭകർക്കെതിരെ സർക്കാരിന്റെ നിർണായക നീക്കം

പൗരത്വ നിയമഭേദഗതി: അണയാതെ പ്രതിഷേധം, യുപിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി

English summary
A A Rahim against mullappally ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X