കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതി, പിസി വെറും ചട്ടുകം';എഎ റഹീം

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഉയർത്തിയ ആരോപണങ്ങശിൽ പ്രതികരിച്ച് ഡി വൈ എഫ്‌ ഐ ദേശീയ പ്രസിഡന്റും എം പിയുമായ എ എ റഹീം. സ്വപ്ന വെളിപ്പെടുത്തിയ ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എ എ റഹീം വ്യക്തമാക്കി.

ഗൂഢാലോചനയിൽ ഏറ്റവും സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവാദികളെ കണ്ടെത്താൻ കഴിയണം. ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ ആർ എസ് എസിന്റെ രാഷ്ട്രീയ പദ്ധതിയാണ്. ഇതിന് മുമ്പും ഇത്തരത്തിൽ സർക്കാറിന് എതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ആർ എസ് എസ് ഈ പണി നടത്തിയിട്ടുണ്ട്.

a

ദേശീയ ഏജൻസികളെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് ദുരുപയോഗം ചെയ്യുകയായിരുന്നു. എന്നാൽ, കേന്ദ്ര ഏജൻസികൾ ഇത്തരം പ്രവർത്തികൾ ഒഴിഞ്ഞതോടെ ബി ജെ പി ഈ ചുമതല ഏറ്റെടുത്തു എന്നും എ എ റഹീം ആരോപിച്ചു. ഇടത് സർക്കാറിനെ അട്ടിമറിക്കാം എന്നത് ബി ജെ പിയുടെ വെറും സ്വപ്നം മാത്രമാണെന്ന് ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീം കൂട്ടിച്ചേർത്തു.

സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങൾ ആരോ എഴുതി നൽകിയ കാര്യങ്ങൾ പോലെയാണ് തോന്നുന്നത്. എഴുതി കൊടുക്കുന്നവർ ആരാണെങ്കിലും അത് നന്നായി എഴുതി കൊടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പരിഹസിച്ചു. ബിരിയാണി ചെമ്പിന്റെ കാര്യം മാത്രമേ സ്വപ്ന പുതുതായി പറഞ്ഞിട്ടുള്ളൂ. ബിരിയാണി ചെമ്പിലെ സ്വർണ്ണക്കടത്ത് എന്ന് കേട്ടാൽ മലയാളികൾ ചിരിക്കാൻ തയ്യാറാകും. ഇത്തരത്തിലുള്ള ഗൂഢാലോചനകൾക്ക് എതിരെ ശക്തമായി ഡി വൈ എഫ് ഐ പ്രതികരിക്കുമെന്നും കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ മുൻ എം എൽ എ പി സി ജോർജ് വെറും ചട്ടുകം മാത്രം ആണെന്ന് റഹീം പറഞ്ഞു. സ്വര്‍ണ്ണക്കടത്തുകാരിയെ ബി ജെ പി പണം കൊടുത്ത് ജോലിക്ക് വച്ചിരിക്കുകയാണ്. സ്വപ്നക്ക് എച്ച് ആർ ഡി എസ് ശമ്പളം കൊടുക്കുന്നത് രാഷ്ട്രീയ പണിയെടുക്കാൻ ആണ്. കേസിലെ പ്രതിയായ സ്വപ്നക്ക് ശമ്പളം കൊടുക്കുന്നതിലെ പണത്തിന്റെ ഉറവിടത്തിൽ ഉടൻ അന്വേഷണം വേണം. എച്ച് ആർ ഡി എസ് സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന് എ എ റഹീം ആവശ്യപ്പെട്ടു.

'സ്വപ്നയുടേത് പുതിയ വെളിപ്പെടുത്തലല്ല,സിപിഎമ്മും ബിജെപിയും പരസ്പര സഹായ കമ്മിറ്റി'; യൂത്ത് ലീഗ്'സ്വപ്നയുടേത് പുതിയ വെളിപ്പെടുത്തലല്ല,സിപിഎമ്മും ബിജെപിയും പരസ്പര സഹായ കമ്മിറ്റി'; യൂത്ത് ലീഗ്

സംഘടനയുടെ നേതൃ നിരയിൽ ഉള്ളവർ എല്ലാം ബി ജെ പി ആർ എസ് എസ് പ്രവർത്തകരും നേതാക്കളുമാണ്. സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബാംഗങ്ങൾക്ക് എതിരെ പോലും ആരോപണം ഉന്നയിച്ചു. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് അവർ പുറത്തിറങ്ങി പ്രതികരിക്കില്ല എന്ന വിശ്വാസത്തിലാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് നേരെ നടക്കുന്നത് പരാമര്‍ശങ്ങള്‍ ഗോളിയില്ലാത്ത ഗോള്‍ പോസ്റ്റിലേക്ക് ഗോളടിക്കും പോലെയാണ്. മാനസികമായി തളര്‍ത്താന്‍ ആകുന്ന ആളല്ല പിണറായിയെന്നും റഹീം വ്യക്തമാക്കി.

അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ

ഇന്നലെ ആയിരുന്നു സ്വർണ്ണക്കളള കടത്ത് കേസിൽ വീണ്ടും വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ് രംഗത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016 - ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്.

English summary
a a rahim feedback to swopna suresh latest allegations against cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X