'അമേരിക്കന്‍ ജനപ്രതിനിധി സഭയും ഇന്ത്യയില്‍ തെരുവിലിറങ്ങിയ ജനങ്ങളും ഉയര്‍ത്തുന്നത് ഒരേ സന്ദേശം'
തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്ത ജനപ്രതിധി സഭയും പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ നമ്മുടെ രാജ്യത്തെ ജനങ്ങളും ഉയര്‍ത്തുന്നത് ഒരേ സന്ദശമാണെന്ന് ഡിഐഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. അമേരിക്കൻ ജനാധിപത്യത്തിന്റെ ജാഗ്രതയാണ് ഇന്ന് വെളിപ്പെട്ടതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സെനറ്റിലെ തന്റെ ഭൂരിപക്ഷം ഉപയോഗിച്ച് അദ്ദേഹത്തിന് പ്രസിഡന്റ് ആയിതുടരാനാകും. പക്ഷെ ധാർമികതയുണ്ടെങ്കിൽ രാജിവച്ചു പുറത്തുപോകേണ്ടതാണ്. ട്രംപിൽ നിന്നും അത് പ്രതീക്ഷിക്കുകയേ വേണ്ടെന്നും റഹീം വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
അല്പസമയങ്ങൾക്കു മുൻപ് പ്രസിഡന്റ് ട്രംപിനെതിരായ എംപീച്ച്മെന്റ് അമേരിക്കയിലെ ജനപ്രതിനിധി സഭ പാസ്സാക്കി.

"അധികാരമുണ്ടെന്ന് കരുതി പ്രസിഡന്റായാലും എന്തും ചെയ്യാനാവില്ല. ജനാധിപത്യത്തെയും ഭരണഘടനയെയും മാനിക്കണം'.
പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു കൊണ്ട് അമേരിക്കൻ ജനപ്രതിനിധി സഭ അൽപസമയം മുമ്പ് പറഞ്ഞത് അതാണ്. രാഷ്ട്രീയ എതിരാളി ജോ ബൈഡനെ അപകീർത്തിപ്പെടുത്താൻ ഉക്രെയ്നു മേൽ സമ്മർദം ചെലുത്തി, തനിക്കെതിരായ പാർലമെൻററി കമ്മിറ്റിയുടെ അന്വേഷണം തടസപ്പെടുത്തി എന്നിവയാണ് ട്രoപിനെതിരായ കുറ്റങ്ങൾ.
അമേരിക്കൻ ജനാധിപത്യത്തിന്റെ ജാഗ്രതയാണ് ഇന്ന് വെളിപ്പെട്ടത്.അധികാര ദുർവിനിയോഗം, ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളേയും അട്ടിമറിച്ചു എന്നതാണ് ട്രംപിനെതിരായ കുറ്റം.
സെനറ്റിലെ തന്റെ ഭൂരിപക്ഷം ഉപയോഗിച്ച് അദ്ദേഹത്തിന് പ്രസിഡന്റ് ആയിതുടരാനാകും. പക്ഷെ ധാർമികതയുണ്ടെങ്കിൽ രാജിവച്ചു പുറത്തുപോകേണ്ടതാണ്. ട്രംപിൽ നിന്നും അത് പ്രതീക്ഷിക്കുകയേ വേണ്ട.
അവിടെ ജന പ്രതിനിധി സഭയും നമ്മുടെ രാജ്യത്ത് തെരുവിലിറങ്ങിയ ജനങ്ങളും ഉയർത്തുന്നത് ഒരേ സന്ദേശമാണ്.












Click it and Unblock the Notifications