'പദവിക്ക് യോജിച്ചതാണോ ആ പ്രസ്താവന എന്ന് ബിനോയ് വിശ്വം പരിശോധിക്കണം': എഎ റഹിം
തിരുവനന്തപുരം: എസ് എഫ് ഐക്ക് എതിരായ ബിനോയ് വിശ്വത്തിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം. ഇരിക്കുന്ന പദവിക്ക് യോജിക്കുന്ന വിധത്തിലുള്ള പരാമർശമാണോ നടത്തിയതെന്ന് ബിനോയ് വിശ്വം ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എസ് എഫ് ഐ ഇടിമുറി നടത്തുന്നവരല്ലെന്നും ക്രിയാത്മകമായി പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എം ജി കോളേജിൽ മാധ്യമങ്ങൾ പോകാത്തത് എന്തെന്നും കേരളത്തിലെ കലാലായങ്ങളിൽ വർഗീയ ശക്തികൾ കടന്നുവരാത്തത് എസ് എഫ് ഐ ഉള്ളത് കാെണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും പിശക് ഉണ്ടെങ്കിൽ അത് പ്രായത്തിന്റെതാണ്. ബിനോയ് വിശ്വം വേറൊരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയതിനാൽ അദ്ദേഹത്തിന് അഭിപ്രായ പ്രകടനം നടത്താം. അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതാണോ ആ പ്രസ്താവന എന്ന് അദ്ദേഹം പരിശോധിക്കണം. പറഞ്ഞ കാര്യങ്ങൾ വസ്തുത പരമാണോയെന്നും അദ്ദേഹം പരിശോധിക്കണം.
ബിനോയ് വിശ്വനെ തിരുത്തുന്നതിന് അപ്പുറത്ത് ഇടത് പക്ഷത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് മനസ്സിലാക്കണമെന്നും ഏറ്റുമുട്ടലിലേക്ക് പോകുന്നില്ലെന്ന് റഹീം പറഞ്ഞു. അത് അദ്ദേഹം മനസിലാക്കണമെന്നും ഏറ്റുമുട്ടലിലേക്ക് പോകുന്നില്ലെന്നും റഹീം പറഞ്ഞു.
കൊയിലാണ്ടി ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെയും അധ്യാപകനെയും എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ച സംഭവം വലയി വിവാദമായ സാഹചര്യത്തിലായിരുന്നു ബിനോയി വിശ്വം എസ് എഫ് ഐക്കെതിരെ രംഗത്ത് വന്നത്. പുതിയ എസ് എപ് ഐക്കാർക്ക് ഇടതു പക്ഷമെന്ന വാക്കിന്റെ അർത്ഥവും അവരുടെ രാഷ്ട്രീയ ആയത്തിന്റെ ആഴവും അറിയില്ലെന്നും ഇടത് പക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ് എഫ് ഐയുടേതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
പ്രാകൃതമായ സംസ്കാരം എസ് എഫ് ഐ യ്ക്ക് നിരക്കുന്നതല്ല, എസ് എഫ് ഐ ശൈലി തിരുത്തിയേ തീരൂ, സംഘടനയിലുള്ളവർ വിദ്യാർത്ഥിനി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കിൽ എസ് എഫ് ഐ ഇടത് പക്ഷത്തിന് ബാധ്യതയായി മാറും
നേരായ വഴിക്ക് നയിച്ച് ഇടത് പക്ഷത്തിന്റെ ശക്തിയാക്കി മാറ്റണം. അവരുടെ വഴി ഇതല്ലെന്ന് ബോധ്യമാകണം എന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.












Click it and Unblock the Notifications