പിഞ്ചുകുഞ്ഞിന്റെ മൃതദേഹം റോഡരികില്‍ പുഴുവരിച്ച നിലയില്‍
ഇടുക്കി: ചോരക്കുഞ്ഞിന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ അവസ്ഥയില്‍ റോഡരികില്‍ കണ്ടെത്തി. ഇടുക്കി കുമളിക്കടുത്താണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തിയത്. റോഡരികില്‍ മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. രണ്ടു ദിവസം മാത്രം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹമാണ് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ ജോലിക്കുപോയ തോട്ടം തൊഴിലാളികളാണ് റോഡരികില്‍ സംഭവം കണ്ടത്. തുണിയില്‍ പൊതിഞ്ഞ നിലയില്‍ എന്തോ ചെറിയ സാധനം കണ്ട തൊഴിലാളികള്‍ അതു നോക്കുകയായിരുന്നു. അപ്പോഴാണ് സംഭവം മനസ്സിലാകുന്നത്. തുണിയില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കൂട്ടിലിട്ട നിലയിലായിരുന്നു മൃതദേഹം.

കുമളി-മൂന്നാര്‍ റോഡില്‍ മൂന്നാം മൈലിനു സമീപമാണ് പിഞ്ചുകുഞ്ഞിന്റെ ശരീരം അഴുകിയ നിലയില്‍ കണ്ടെത്തിയത്. തൊഴിലാളികള്‍ ഉടന്‍ കുമളി സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുമളി സി.ഐ അര്‍ഷാദും സംഘവും സ്ഥലത്തെത്തി പരിശോധിച്ചതിനുശേഷം മൃതശരീരം കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
കൊന്നശേഷം അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതുകൊണ്ടുതന്നെ, കഴിഞ്ഞ ദിവസങ്ങളില്‍ പ്രസവിച്ച സ്ത്രീകളുടെ ലിസ്റ്റ് പൊലീസ് അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications