വവ്വാൽ ഭീതിയിൽ കൊച്ചിയിൽ ഒരു കുടുംബം
മട്ടാഞ്ചേരി: നിപ പനിയുടെ ഭീതി നിലനിൽക്കെ വീട്ടിലേക്ക് പറന്നു കയറിയ വവ്വാൽ ഒരു കുടുംബത്തിന്റെ ഉറക്കം കെടുത്തി. ചുള്ളിക്കൽ സ്വദേശി റഹീമിന്റെ വീട്ടിലാണ് വിശ്രമിക്കാൻ ഇടം തേടി വവ്വാൽ എത്തിയത്. ഇതോടെ വീട്ടുകാർ ഭീതിയിലായി. വീടിനുള്ളിലേക്ക് പറന്ന് കയറിയ വവ്വാൽ റഹീമിന്റെ മുറിക്കുള്ളിൽ ഇരിപ്പുറപ്പിച്ചു. നിപ പകർച്ചപനിയുടെ ഭീതി നിലനിൽക്കുന്നതിനാൽ വീട്ടുകാർ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.

Recommended Video

വവ്വാൽ ഒരു ഭീകരജീവിയല്ല, ആശങ്കയിൽ കേന്ദ്ര മൃഗ സംരക്ഷണ വിഭാഗം | Oneindia Malayalam
വവ്വാലിന്റെ കാഷ്ഠവും മറ്റും ശ്രദ്ധിക്കണമെന്നും വവ്വാലിനെ ഓടിച്ചു വിടുവാനും അധികൃതർ പറഞ്ഞു.ഇതോടെ വീട്ടുകാർ വവ്വാലിനെ വീടിനു പുറത്താക്കുവാൻ ശ്രമം നടത്തിയെങ്കിലും വവ്വാൽ പുറത്തേക്ക് പോകുവാൻ കൂട്ടാക്കിയില്ല.ഇതോടെ വവ്വാലിരിക്കുന്ന മുറി അടച്ചിട്ട് ഉറക്കമില്ലാതെ വീട്ടുകാരും വീട്ടിൽ കുത്തിയിരിന്നു. നേരം വെളുക്കുമ്പോൾ വവ്വാൽ പറന്നു പോകുമെന്ന വിശ്വാസത്തിലാണ് വീട്ടുകാർ.












Click it and Unblock the Notifications