കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ വാക്കുപാലിച്ചു; മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം ഒരുങ്ങും

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയില്‍ മുട്ടത്തറ വില്ലേജില്‍ ക്ഷീരവികസന വകുപ്പിന്റെ കൈവശത്തിലുളള 17.43 ഏക്കര്‍ ഭൂമിയില്‍ നിന്നും 8 ഏക്കര്‍ ഭൂമി സേവനവകുപ്പുകള്‍ തമ്മിലുളള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരം ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക.

അതേസമയം, കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖത്തിനെതിരെ നടന്ന സമരം ഒത്തുതീര്‍പ്പായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

pinarayi

മത്സ്യതൊഴിലാളി സമരം താല്ക്കാലികമായി നിര്‍ത്തി വക്കുന്നെന്ന് സമര സമിതി അറിയിച്ചു. വൈകിട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളെ തുടര്‍ന്നാണ് സമരം താല്ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ മല്‍സ്യ തൊഴിലാളി സമര സമിതി തീരുമാനിച്ചതെന്ന് സമര സമിതി കണ്‍വീനര്‍ ഫാ യൂജിന്‍ എച്ച് പെരേര അറിയിച്ചു.

'സ്വാസികയുടെ അഭിമുഖം കാണേണ്ടി വന്ന ഹതഭാഗ്യ, അതിജീവിച്ചവരെ നിശബ്ദമാക്കുന്നു'; വിമര്‍ശനം, കുറിപ്പ്'സ്വാസികയുടെ അഭിമുഖം കാണേണ്ടി വന്ന ഹതഭാഗ്യ, അതിജീവിച്ചവരെ നിശബ്ദമാക്കുന്നു'; വിമര്‍ശനം, കുറിപ്പ്

അതേസമയം, കൊച്ചി മെട്രോ റെയില്‍ പദ്ധതി പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ ദീര്‍ഘിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികള്‍ക്ക് പുതുക്കിയ ഭരണാനുമതി നല്‍കും. മന്ത്രിസഭ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയോടൊപ്പം ഭൂമിയേറ്റെടുക്കുന്നതിന് അധികമായി ആവശ്യമായ 8,10,28,411 രൂപ കൂടി ഉള്‍പ്പെടുത്തി 131 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് നല്‍കുക.

വടക്കഞ്ചേരി-തൃശ്ശൂര്‍ സെക്ഷന്‍ ദേശീയ പാത വികസനം മുലം (കുതിരാന്‍ ടണല്‍ നിര്‍മ്മാണത്തിന് ഏറ്റെടുത്ത വന ഭൂമി) നഷ്ടമാകുന്ന വന ഭൂമിക്ക് പകരം കാസര്‍കോട് ജില്ലയില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ ഭീമനടി വില്ലേജില്‍ 1.4318 ഹെക്ടര്‍ റവന്യു ഭൂമിയുടെ ഉടമസ്ഥാവകാശം വനം വകുപ്പിന് കൈമാറും.

ദില്ലിയില്‍ ചരിത്രം പിറന്നു; ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കൗണ്‍സിലര്‍, ആം ആദ്മിക്ക് അഭിമാനംദില്ലിയില്‍ ചരിത്രം പിറന്നു; ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കൗണ്‍സിലര്‍, ആം ആദ്മിക്ക് അഭിമാനം

English summary
A building complex will be prepared to rehabilitate fish workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X